കടയ്ക്കൽ: സഹോദരനുമായി കളിക്കുന്നതിനിടെ കളി ഊഞ്ഞാലിൽ കെട്ടിയിരുന്ന തുണി കഴുത്തിൽ കുരുങ്ങി ഒൻപതുവയസുകാരൻ മരിച്ചു.
കടയ്ക്കൽ ചിങ്ങേലി ചെന്നിലം രാജീവ്ഭവനിൽ രാജീവ് - സീമന്തിനി ദമ്പതികളുടെ മൂത്തമകൻ അഭിനന്ദ് (9, നന്ദു) ആണ് മരിച്ചത്. കടയ്ക്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ്. ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം.
വീട്ടിലെ ജനാലകളിൽ വലിച്ചുകെട്ടിയിരുന്ന ഊഞ്ഞാലിൽ ആടുന്നതിനിടെ അടുത്ത് കെട്ടിയിരുന്ന തോർത്തുമുണ്ട് കഴുത്തിൽ കുരുങ്ങുകയായിരുന്നു. കുട്ടികൾ കളിക്കുമ്പോൾ അമ്മ കടയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക സീമന്തിനി ഓണപ്പരീക്ഷയുടെ പേപ്പർ നോക്കുകയായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സൗദിയിൽ ജോലിയുള്ള രാജീവ് നാട്ടിലെത്തിയശേഷം സംസ്കാരം നടക്കും. സഹോദരൻ: അനന്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment