കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകുന്ന പ്രശ്‌നമില്ല. എന്നാല്‍ വരുമാനമൊന്നും ലഭിക്കാതെ വെറുതെ കിടക്കുന്നുമുണ്ട്. അത്തരം വസ്തു ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കുകയും വികസനമുണ്ടാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഏത് വികസന സംരംഭങ്ങളായാലും പലിശയില്ലാതെ വായ്പ കൊടുക്കുന്നതാണ് പദ്ധതി. എന്നാല്‍ ഇസ്‌ലാമിക ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം. ബാര്‍ പോലുള്ള സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതല്ല. ലോകരാജ്യങ്ങളിലും ഈ പദ്ധതി നടപ്പിലാക്കായിട്ടുണ്ട്. വികസനത്തിന് ധാരാളം ഫണ്ട് ലഭിക്കുന്ന ഈ പദ്ധതി ഇന്ത്യയില്‍ ആദ്യമായാണ് കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ആരംഭിക്കുന്നതെന്നും മന്ത്രി തുടര്‍ന്നു പറഞ്ഞു.
ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ചെയര്‍മാന്‍ ഡോ പി മുഹമ്മദലി ഗള്‍ഫാര്‍ അധ്യക്ഷതവഹിച്ചു. ബി എം ജമാല്‍, ഡോ പി സലീം എന്നിവര്‍ പദ്ധതി വിശദീകരിച്ചു. എ പി അ്ബ്ദുള്ളക്കുട്ടി എം എല്‍ എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ ടി കെ സെയ്താലിക്കുട്ടി, മെമ്പര്‍മാരായ അഡ്വ പി വി സൈനുദ്ദീന്‍, പി പി അബ്ദുറഹ്മാന്‍, ഹുസൈന്‍ മടവൂര്‍, അഡ്വ കെ എ അഫ്‌സല്‍, യു പുഷ്പരാജ്, പി കെ മുഹമ്മദ് ശമീം, ചേമ്പര്‍ പ്രസിഡന്റ് കെ വിനോദ് നാരായണന്‍, ഡോ എം മുഹമ്മദലി, എ പി എം മുഹമ്മദ് അനീഷ്, പി കെ ഇസ്മത്ത് എന്നിവര്‍ സംസാരിച്ചു.
വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, കെ എം സൂപ്പി, അബ്ദുറഹ്മാന്‍ കല്ലായി, വി പി വമ്പന്‍ സംസാരിച്ചു. ആദംസേട്ട് മെമ്മോറിയല്‍ ബില്‍ഡിംഗിന്റെ നവീകരണ ശിലാസ്ഥാപനം ദാവൂദ് മുഹമ്മദ് സലീം നിര്‍വഹിച്ചു.
എമര്‍ജിങ്ങ് കേരളയ്ക്ക് ശേഷം നൂറ് ഐ ടി കമ്പനികള്‍ക്ക് പകരം ആയിരം ഐ ടി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് നടക്കുന്നതെന്നും വ്യവസായ വകുപ്പു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂജനറേഷന്‍ വ്യവസായങ്ങളല്ല കേരളത്തിന് അഭികാമ്യമെന്നും ആധുനീകരീതിയിലുള്ള വ്യവസായങ്ങളാണ് കേരളത്തിന് വേണ്ടതെന്നും ഗുജറാത്തിനേക്കാള്‍ വലിയ വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി തുടര്‍ന്നു പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment