തളിപ്പറമ്പ: അരിയിലില്‍ സി.പി.എം ഓഫീസിന് പച്ച പെയിന്റടിച്ച കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ സഹോദരന്‍ പുതിയാറമ്പത്ത് ഷഫീഖ് (29), അരിയില്‍ ആയിഷ മന്‍സിലിലെ ഉനൈസ് (19) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ തളിപ്പറമ്പ എസ്.ഐ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സംഭവം നടന്നപ്പോള്‍ മുതല്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയോടെ കണ്ണൂരില്‍ നിന്നെത്തിയ പോലീസ് നായ അരിയിലിലെ ഒരു കെട്ടിടത്തിന്റെ പിറകുവശത്തെ കുറ്റിക്കാട്ടില്‍ നിന്നും പെയിന്റിന്റെ അവശിഷ്ടങ്ങളും മറ്റും കണ്ടെത്തി. പിന്നീട് പോലീസ് നായ തൊട്ടടുത്തുള്ള ഇസ്ഹാഖിന്റെ വീട്ടിലേക്കാണ് കയറിയത്.
ഇസ്ഹാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈറ്റ് വാഷിന് ഉപയോഗിക്കുന്ന സമ്മില്‍ പച്ച സ്റ്റൈനര്‍ ഒഴിച്ചാണ് കളര്‍ ഉണ്ടാക്കിയത്.
രണ്ട് കുപ്പി സ്റ്റൈനറും കണ്ടെത്തിയിട്ടുണ്ട്. ബ്രഷിന് പകരം റോളര്‍ ഉപയോഗിച്ചാണ് കെട്ടിടം മുഴുവന്‍ കളര്‍ അടിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതികളും പോലീസ് വലയിലായിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment