തളിപ്പറമ്പ്: സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വീട്ടില്‍ ശനിയാഴ്ച രാവിലെ കവര്‍ച്ചശ്രമം. വീട്ടുകാരെ ആക്രമിച്ചശേഷമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്.
കൂവന്‍ മമ്മുഹാജി എന്ന ബില്‍കളക്ടര്‍ മമ്മുഹാജി (82), മകള്‍ സുഹറ (35) എന്നിവരെ ഇരുമ്പുപാരകൊണ്ട് അടിച്ചുവീഴ്ത്തിയാണ് കവര്‍ച്ചശ്രമം നടന്നത്.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഒരു പുരുഷനും സ്ത്രീയുമാണ് അക്രമികള്‍. അക്രമത്തില്‍ പരിക്കേറ്റ മമ്മുഹാജിയെയും സുഹറയെയും സഹകരണ ആസ്പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
മമ്മുഹാജി വീട്ടിനത്ത് വിശ്രമിക്കുമ്പോഴാണ് കവര്‍ച്ചക്കാര്‍ എത്തിയത്. രണ്ടംഗ കവര്‍ച്ചക്കാര്‍ വീട്ടില്‍ കയറിയപ്പോള്‍ സുഹറ വീടിന്റെ പിന്‍വശത്തുനിന്ന് ജോലിചെയ്യുകയായിരുന്നു. മുന്‍വശത്തെ ഗ്രില്‍സ് തുറക്കുന്ന ശബ്ദംകേട്ട് സുഹറ വീടിന്റെ മുന്നിലെത്തിയപ്പോള്‍ കവര്‍ച്ചക്കെത്തിയവര്‍ ഇരുമ്പുപാരകൊണ്ട് അടിച്ചു. ഇതിനിടെ മമ്മുഹാജിയും തലയ്ക്കടിയേറ്റ് വീണിരുന്നു.
അസുഖത്തെത്തുടര്‍ന്ന് രാവിലെ ആസ്പത്രിയില്പോയ മമ്മുഹാജിയുടെ ഭാര്യ നബീസ തിരികെ വീട്ടിലെത്തിയപ്പോഴാണ് ചോരയൊലിക്കുന്ന ഭര്‍ത്താവിനെയും മകളെയും കണ്ടത്. ബഹളം കേട്ട് സ്ഥലത്തെത്തിയ സമീപവാസികള്‍ ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചു.
വീട്ടിനകത്ത് കയറിയ കവര്‍ച്ചക്കാര്‍ മമ്മുഹാജി കിടന്ന അകത്തെ അലമാറ കുത്തിത്തുറന്നെങ്കിലും ആഭരണമോ പണമോ എടുക്കാനായില്ല. ആഭരണങ്ങള്‍ സൂക്ഷിച്ച ഷെല്‍ഫിനകത്തെ ബോക്‌സ് തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് കാരണം. ഇതിനിടെ പുറത്ത്‌നിന്നുള്ള ശബ്ദംകേട്ട കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു.
നഗരമധ്യത്തില്‍ പകല്‍നടന്ന കവര്‍ച്ചശ്രമമറിഞ്ഞ് ഡിവൈ.എസ്.പി. കെ.എസ്.സുദര്‍ശന്‍ വീട്ടിലെത്തി പരിശോധിച്ചു. വിരലടയാളവിദഗ്ധര്‍ തെളിവെടുത്തു. പോലീസ്‌നായയെയും കൊണ്ടുവന്നു. എസ്.ഐ. എ.അനില്‍കുമാറാണ് കേസന്വേഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment