കണ്ണൂര്‍: കണ്ണൂരിലടക്കം വിവിധ ബാങ്കുകളുടെ എ ടി എം കൗണ്ടറുകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തിലെ മൂന്നു യുവാക്കള്‍ അടൂരില്‍ പിടിയിലായി. മങ്ങാട് സ്വദേശികളായ ബെന്നി ജേക്കബ്ബ് (25), റാണാസിബിന്‍ (21), എസ് സുധീഷ് (18) എന്നിവരാണ് പിടിയാലത്
ഏഴംകുളം സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എ ടി എം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന ക്യാമറയും, ഐ ഒ ബിയുടെ എ ടി എം മുറിയില്‍ സ്ഥാപിച്ചിരുന്ന അലാറാമും ഇവര്‍ അപഹരിച്ചിരുന്നു. എസ് ബി ടി, എ ടി എം കൗണ്ടറിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് യുവാക്കളെ കുടുക്കിയത്.

ബൈക്ക് വാടകയ്‌ക്കെടുത്താണ് സംഘം മോഷണം നടത്തിയിരുന്നത്. മുഖം തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഇവര്‍ എ ടി എമ്മുകളില്‍ കയറാറുള്ളത്
പൃഥ്വിരാജ് അഭിനയിച്ച ഒരു മലയാള സിനിമയിലെ രംഗം അനുകരിച്ചാണ് ഇവര്‍ എ ടി എം തകര്‍ത്ത് മോഷണം പതിവാക്കിയത്. കാവല്‍ക്കാരില്ലാത്ത എ ടി എമ്മുകളിലാണ് ഇവര്‍ ഏറെയും മോഷണം നടത്താറ്.
കട്ടര്‍ ഉപയോഗിച്ചാണ് ഇവര്‍ എ ടി എം തകര്‍ത്ത് പണം അപഹരിക്കാറ്. കണ്ണൂര്‍ നഗരത്തിലും മറ്റും നടന്ന എ ടി എം കുത്തിത്തുറന്നുള്ള കവര്‍ച്ചയില്‍ ഇവര്‍ക്കുള്ള പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment