കാസര്‍കോട്: കോളിയടുക്കത്തെ പ്രമുഖ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 12 കാരിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമം പൊളിഞ്ഞു. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോളിയടുക്കത്തെ സ്‌കൂളില്‍ നിന്നും പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമം നടന്നത്. രാവിലെ സ്‌കൂളിലെ ടോയിലറ്റിലേക്ക് പോകുമ്പോള്‍ സമീപത്തെത്തിയ യുവാവ് ഒരു ലെറ്റര്‍ പെണ്‍കുട്ടിക്ക് നല്‍കുയായിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ സ്ഥിരമായി പോകുന്ന ബസില്‍ നിന്നും മാറി എട്ടാം നമ്പര്‍ ബസില്‍ കയറണമെന്നും കൂവത്തൊട്ടിയിലിറങ്ങണമെന്നുമാണ് ലെറ്ററില്‍ ആവശ്യപ്പെട്ടിരുന്നത്.
സ്‌കൂള്‍ ബസ് മാറിക്കയറുന്നതിനുള്ള സ്ലിപ്പും ലെറ്ററിന്റെകൂടെ നല്‍കിയിരുന്നു. ലെറ്ററില്‍ പറഞ്ഞപ്രകാരം ചെയ്തില്ലെങ്കില്‍ പിതാവിനേയും വീട്ടുകാരേയും കൊല്ലുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണില്‍ ബന്ധുവാണെന്ന് പറയുന്ന ഒരാളുടെ ഫോണ്‍ സംഭാഷണവും ലൗഡ് സ്പീക്കറാക്കി പെണ്‍ക്കുട്ടിയെ കേള്‍പിച്ചിരുന്നു.
ഇയാള്‍ പറയുന്നതുപോലെ കേള്‍ക്കണമെന്നും ഇല്ലെങ്കില്‍ പിതാവിനെ അപായപ്പെടുത്തുമെന്നുമാണ് ഫോണില്‍ സംസാരിച്ചയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. ഭയംകാരണം യുവാവ് പറഞ്ഞപ്രകാരം ബസില്‍ മാറിക്കയറിയ പെണ്‍കുട്ടി മേല്‍പറമ്പിനടുത്ത കൂവത്തൊട്ടിയില്‍ ബസിറങ്ങിയപ്പോള്‍ നേരത്തെ കണ്ട യുവാവ് അവിടെ കാത്ത് നിന്നിരുന്നു. പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് ബലംപ്രയോഗിച്ച് കൊണ്ടുപോകാനുള്ള ശ്രമവും നടന്നു.
പിടിവലിയില്‍ പെണ്‍കുട്ടിയുടെ കൈയ്യിലെ കുപ്പിവളപൊട്ടി കൈക്ക് മുറിവേല്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ആലിയ സ്‌കൂളിന്റെ ബസ് അവിടെ എത്തുകയും കൂവത്തൊട്ടിയിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ ബസിറങ്ങി റോഡരികിലെ അവരുടെ വീട്ടിലേക്ക് പോവുകയും ചെയ്യുമ്പോള്‍ യുവാവിന്റെ കൈയ്യില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി വിദ്യാര്‍ത്ഥികളുടെ കൂടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. വീട്ടുകാരോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന് രക്ഷിതാക്കളെത്തി പെണ്‍കുട്ടിയേയും കൂട്ടി പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.
സ്‌കൂള്‍ ബസ് മാറിക്കയറണമെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അനുമതി തേടേണ്ടതാണെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പോലീസും പറയുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍തന്നെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. യുവാവ് സ്‌കൂള്‍ കോംപൗണ്ട് കടന്ന് എങ്ങനെ പെണ്‍കുട്ടിയുടെ അടുത്തെത്തിയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment