ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗ കേസില്‍ വാദം പൂര്‍ത്തിയായി. എന്നാല്‍ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രായവും പ്രതികളുടെ മാതാപിതാക്കളുടെ ആരോഗ്യനിലയും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജീവപര്യന്തം മാത്രം നല്‍കിയാല്‍ മതിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ ഇങ്ങനെ വാദിച്ചത്. അതേസമയം തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ കോടതിമുറിയില്‍ ഉറക്കെ വിളിച്ചുപറഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
സാകേതിലെ അതിവേഗ കോടതി നാലു പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച വിധിച്ചിരുന്നു. 2012 ഡിസംബര്‍ 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനും ക്രൂര പീഡനത്തിനും ഇടയായത്. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. ഇവര്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി.
കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് മാസമെടുത്താണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടിയുടെ മരണമൊഴി കേസില്‍ നിര്‍ണായകമായി. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതി ബസ് ഡ്രൈവര്‍ രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു. ഇയാള്‍ക്ക് കോടതി മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയാണ് നല്‍കിയത്.
രാംസിങിന്റെ സഹോദരന്‍ മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നീ പ്രതികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Rape, Court
No comments:
Post a Comment