Latest News

ഗ്ലോബല്‍ നിക്ഷേപത്തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കാസര്‍കോട്: കാസര്‍കോട് കേന്ദ്രമായി കോടികള്‍ വെട്ടിപ്പ് നടത്തിയ ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.

ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സിന്റെ ഡയറക്ടറും നായന്മാര്‍മൂല സ്വദേശികളുമായ സി.വി.സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ, ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി അബ്ദുല്‍ നാസര്‍ (നൗഷാദ്), ചന്തേര മാണിയാട്ട് ഉഷ സന്തോഷ്, സുധീര്‍ തുടങ്ങിയവര്‍ പ്രതികളാണ്. വിദേശത്തേക്കു കടന്ന പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. സാദിഖ്, ഖദീജത്ത് നൗഷ, നൗഷാദ്, സുധീര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ചിലര്‍ വിദേശത്തേക്ക് കടന്നതായും സൂചനകളുണ്ട്. വന്‍ ലാഭവിഹിതം വാഗ്ദാനംചെയ്ത് അയ്യായിരത്തോളം പേരില്‍നിന്നാണ് സംഘം പണം തട്ടിയത്. തട്ടിപ്പിനിരയായ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ പ്രതികളുടെ വീട് വളഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു.

നേരത്തേ ക്രൈംബ്രാഞ്ചിന് കൈമാറിയ ഗ്രാമീണ്‍ സൂപ്പര്‍മാര്‍ക്കറ്റ് കേസന്വേഷണം വീണ്ടും തുടങ്ങാന്‍ തീരുമാനമായി. കേസില്‍ പലരും റിമാന്‍ഡിലായിരുന്നെങ്കിലും ചിലരെ പോലീസിന് കിട്ടിയിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നതിന്റെ പിന്നില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.