വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ അധികാരകേന്ദ്രത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് പിന്നില്‍ എല്ലാ പാര്‍ട്ടികളും അണിനിരക്കണമെന്ന് അഹമ്മദ് പറഞ്ഞു.
മതസൗഹാര്‍ദം രാജ്യത്ത് നില നില്‍ക്കണം. മുസ്‌ലിംലീഗ് എക്കാലവും ഊന്നല്‍ നല്‍കിയിട്ടുള്ളത് രാജ്യത്തിന്റെ മതസൗഹാര്‍ദത്തിനാണ്. രാജ്യത്ത് വര്‍ഗീയകലാപങ്ങളുണ്ടാകുമ്പോള്‍ സഹായമായി ഓടിയെത്തുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മുസഫര്‍നഗര്‍ സന്ദര്‍ശിച്ച മുസ്‌ലിംലീഗ് സംഘം മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് യുപി മുഖ്യമന്ത്രി ഉറപ്പ് തന്ന കാര്യം അഹമ്മദ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സഹായങ്ങള്‍ കൊണ്ടു മാത്രം അവരെ സഹായിക്കാനാകില്ലെന്നത് കൊണ്ടാണ് മുസ്‌ലിംലീഗ് ഫണ്ട് സമാഹരണത്തിന് തീരുമാനിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി വര്‍ധിച്ചു വരികയാണ്. മുസ്‌ലിംലീഗിന്റെ കാഴ്ച്ചപ്പാടുകളെ ദേശീയ രാഷ്ട്രീയം സ്വാഗതം ചെയ്യുന്നത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശമൂല്യങ്ങളുടെ ഫലമായാണ്. ആറ് പതിറ്റാണ്ട് കാലത്തെ മുസ്‌ലിംലീഗ് പ്രവര്‍ത്തനം തുറന്ന പുസ്തകമാണ്. ഒരു സമുദായത്തിന്റെ മാത്രം പുരോഗതിക്ക് വേണ്ടിയല്ല മുസ്‌ലിംലീഗ് നിലകൊള്ളുന്നത്. ന്യൂനപക്ഷ പിന്നാക്ക ജന സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുസ്‌ലിംലീഗ് തീവ്ര ശ്രമത്തിലാണ്. മുസ്‌ലിംലീഗ് എന്നും വെല്ലുവളികളെ അതിജയിച്ചാണ് വളര്‍ന്നത്.
അതുകൊണ്ടുതന്നെ വെല്ലുവിളികളെ മുസ്‌ലിംലീഗ് ഒരിക്കലും പേടിക്കില്ലെന്ന് അഹമ്മദ് പറഞ്ഞു. മതേതരത്വത്തിനു വേണ്ടി നിലകൊള്ളുന്ന മുസ്‌ലിംലീഗിനെ മതേതരത്വം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. അച്ചടക്കവും കെട്ടുറപ്പുമുള്ള മുസ്‌ലിംലീഗ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറത്ത് തത്വങ്ങളും രാഷ്ട്രഭദ്രതയും കാത്തുസൂക്ഷിച്ചാണ് മുന്നോട്ടു പോകുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന് എല്ലാവരും രംഗത്തിറങ്ങണം. ഓരോ തെരഞ്ഞെടുപ്പിലും കാലേകൂട്ടി മുസ്‌ലിംലീഗ് സജ്ജമാകാറാണെന്നും അഹമ്മദ് ഉണര്‍ത്തി. ഇതിലും ചിലര്‍ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
എല്ലാ വിവാദങ്ങളും അസ്ഥാനത്താകും. തെരഞ്ഞെടുപ്പില്‍ എതിരാളികളുടെ എല്ലാ അടവുകളും പരാജയപ്പെടുമെന്നതിന് ചരിത്രം സാക്ഷിയാണെന്നും അഹമ്മദ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസഫര്‍ നഗറിലുണ്ടായ കലാപം ഒറ്റപ്പെട്ടതല്ലെന്നും അധികാരത്തിലെത്താനുള്ള ഹീനമായ ശ്രമങ്ങളാണിതെന്നും ഇതിനെ മതേതര വാദികള്‍ കരുതിയിരിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫിന് ശക്തി പകരേണ്ടത് മുസ്‌ലിംലീഗിന്റെ ബാധ്യതയാണെന്നും തങ്ങള്‍ പറഞ്ഞു.
വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ, സിറാജ് സേട്ട്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍, നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി, ടി.പി.എം സാഹിര്‍, അഡ്വ കെ.എന്‍.എ ഖാദര്‍, സി.എ കരീം, പ്രസംഗിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് കര്‍മപദ്ധതി അവതരിപ്പിച്ചു. പി സൈതലവി മാസ്റ്റര്‍ സ്വാഗതവും അഷ്‌റഫ് കോക്കൂര്‍ നന്ദിയും പറഞ്ഞു. കെ കുട്ടി അഹമ്മദ്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, സി മമ്മുട്ടി എം.എല്‍.എ, അഡ്വ എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. എന്‍ സൂപ്പി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സലീം കുരുവമ്പലം, എം.എ ഖാദര്‍, അബ്ദുല്‍ അസീസ്, സി.പി ബാവഹാജി, പെി മുഹമ്മദ് കുട്ടി, പി.വി മുഹമ്മദ് അരീക്കോട്, ഖമറുന്നീസ അന്‍വര്‍, സുഹറ മമ്പാട്, നൗഷാദ് മണ്ണിശ്ശേരി, ഖദീജ കുറ്റൂര്‍, പി സല്‍മ ടീച്ചര്‍, അഡ്വ. കെ.പി മറിയുമ്മ, കെ.എം ശാഫി സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment