ബന്തടുക്ക: കേരള സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത് സിമന്റ് തേപ്പുതൊഴിലാളിക്ക്. ബന്തടുക്ക പാലാര്‍ സ്വദേശിയായ ശരത്തിനാണ് ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം.
സിമന്റ് തേപ്പ് കരാറെടുത്ത് ജോലി ചെയ്യുകയാണ് ശരത്. അച്ഛനും രണ്ടു സഹോദരങ്ങളുമാണ് ശരത്തിനുള്ളത്. ലോട്ടറി നറുക്കെടുപ്പില്‍ തനിക്ക് ഒരു കോടി ലഭിച്ച വിവരം ശരത്തറിയുന്നത് വെള്ളിയാഴ്ചയാണ്.
പതിവായി ലോട്ടറിയെടുക്കുന്ന ശീലം ശരത്തിനുണ്ട്. ബന്തടുക്ക കക്കച്ചാല്‍ സ്വദേശി നാരായണന്‍ വിറ്റ ലോട്ടറി ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. ഓണം ബമ്പറിന്റെ ആറ് ടിക്കറ്റുകള്‍ ഇത്തവണ വേണമെന്ന് ശരത്ത് നാരായണനോട് പറഞ്ഞിരുന്നു.
പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശരത് തനിക്ക് നറുക്കുവീണ ലോട്ടറി ടിക്കറ്റ് കുറ്റിക്കോല്‍ സര്‍വീസ് സഹകരണബാങ്കില്‍ ഏല്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment