നെടുമ്പാശേരി: ദുബായിൽ നിന്നും 20 കിലോ സ്വർണം പർദ്ദയിലൊളിപ്പിച്ച് കടത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റംസ് പ്രിവൻറിവ് വിഭാഗത്തിന്റെ പിടിയിലായി. സ്വർണം കൊടുത്തുവിട്ട മാഹി സ്വദേശി ഫയസാണ് (35) പിടിയിലായത്.
കോഴിക്കോട് കോട്ടപ്പിളളി സ്വദേശിനി ആസിഫ, തൃശൂർ എടക്കഴിയൂർ സ്വദേശിനി ആരിഫ എന്നിവരാണ് സ്വർണം കടത്തുന്നതിനിടെ 19 ന് പിടിയിലായത്. ഈ കേസിൽ ഇവർക്കൊപ്പം വിമാനത്തിലെത്തിയ ആസിഫയുടെ ഭർത്താവ് ഹാരിസും പിടിയിലായിരുന്നു.
നെടുമ്പാശേരിയിലിറങ്ങിയ ശേഷം ഫയസുമായി ഹാരിസ് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആരിഫിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഫയസിന്റ പങ്കാളിത്തം വെളിപ്പെട്ടത്. തുടർന്ന് ഫയസിനെതിരെ രാജ്യത്തെ വിവിധ വിമാനതാവളങ്ങളിൽ കസ്റ്റംസ് പ്രിവൻറീവ് വിഭാഗം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ദുബായിൽ വച്ച് യുവതികൾക്ക് സ്വർണം കൈമാറിയ ശേഷം ഫയസ് നാട്ടിലേക്ക് വരികയായിരുന്നു. യുവതികൾ പിടിയിലായതറിഞ്ഞ് ഇയാൾ ദൽഹി വിമാനതാവളം വഴി ഞായറാഴ്ച ദുബൈയിലേക്ക് തിരികെ പോകാൻ ശ്രമിക്കുമ്പോഴാണ് ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് ദൽഹി വിമാനതാവള അധികൃതർ ഇയാളെ തടഞ്ഞുവച്ചത്. ഇയാളെ വിമാനമാർഗം ഞായറാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചു. തുടർന്ന് തിങ്കളാഴ്ച കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment