Latest News

മലബാറിലെ നാല് ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച 12 മണിക്കൂര്‍ അടച്ചിടും

കോഴിക്കോട്: മലബാറിലെ നാല് ജില്ലകളില്‍ പെട്രോള്‍പമ്പുകള്‍ ചൊവ്വാഴ്ച 12 മണിക്കൂര്‍ അടച്ചിടും.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ഉടമകള്‍ നടത്തുന്ന പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴില്‍ വരുന്ന പമ്പുകള്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ അടച്ചിടുന്നത്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് സമരം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ വിതരണക്കാരാണ് ചൊവ്വാഴ്ചത്തെ സമരത്തില്‍ പങ്കെടുക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ കടത്തുകൂലിയുമായി ബന്ധപ്പെട്ട് ടാങ്കര്‍ ഉടമകളുമായുള്ള തര്‍ക്കംമൂലം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കോഴിക്കോട്, കാസര്‍കോട് ഡിപ്പോകളില്‍നിന്നുള്ള ഇന്ധനവിതരണം അഞ്ചു ദിവസമായി തടസ്സപ്പെട്ടിരിക്കയാണ്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാരോപിച്ചാണ് മറ്റു ഡീലര്‍മാര്‍ സൂചനാ സമരം നടത്തുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.