Latest News

ഊദ്: ഫങ്കസ് ട്രീറ്റ്‌മെന്റ് കേരളത്തില്‍


കോഴിക്കോട്: ഊദ് (അഗര്‍) മരങ്ങളില്‍ പ്രയോഗിക്കുന്ന കൃത്രിമ ഇനാക്കുലേഷന്‍ (ഫങ്കസ് ട്രീറ്റ്‌മെന്റ്) ടെക്‌നോളജി ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ആരംഭിച്ചു.

മുന്‍ ദേശീയ കാര്‍ഷിക ശാസ്ത്രജ്ഞനും യുനൈറ്റഡ് നേഷന്‍ എഫ്.എ.ഒ കണ്‍സള്‍ട്ടന്റുമായ ഡോക്ടര്‍ കെ.വി അഹമ്മദ് ബാവപ്പയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡനിലുള്ള ഊദ് മരത്തില്‍ ഫങ്കസ്സ് ട്രീറ്റ് ചെയ്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

പി. ബാവഹാജി, റംസി അഹമ്മദ് (ശ്രീലങ്ക) മുഖ്യാതിഥികളായിരുന്നു. വിദേശ രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഫങ്കസ്സ് ടെക്‌നോളജി കേരളത്തില്‍ 2 ലക്ഷത്തില്‍പരം ഊദ് കൃഷി ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കുമുന്നില്‍ പരിചയപ്പെടുത്തുന്നത് അഗര്‍വുഡ്‌സ് കേരള പ്ലാന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.

അഗര്‍വുഡ്‌സ് കേരളയുടെ റിസര്‍ച്ച് ടീം ആണ് നിരവധി വര്‍ഷത്തെ ഗവേഷണത്തിലൂടെ വിജയകരമായി ഈ നേട്ടം കൈവരിച്ചത്. സാധാരണ ഊദ് മരം ഇരുപത്തിയഞ്ചോ അന്‍പതോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രകൃത്യ കാതല്‍ കാണുന്നത്. അത് അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തെ കാലയളവിലൂടെ കാതലാക്കിയെടുക്കുവാന്‍ സാധിക്കുമെന്നതാണ് ഫങ്കസ്സ് ട്രീറ്റ്‌മെന്റ്‌കൊണ്ടുള്ള നേട്ടം. വിവരങ്ങള്‍ക്ക്: 9544803333, 9747803333.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.