ന്യൂമാഹി: തൊഴിലുറപ്പുജോലിക്കു പോവുകയായിരുന്ന സ്ത്രീ തീവണ്ടിതട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. തലശ്ശേരിക്കും മാഹിക്കുമിടയില്‍ കുറിച്ചിയില്‍ ഏടന്നൂരിലായിരുന്നു അപകടം.
ഈയ്യത്തുങ്കാട് വാഴയില്‍ ഭഗവതിക്ഷേത്രത്തിന് സമീപം ശ്രീനിനിവാസില്‍ വാഴയില്‍ കമല(75)യാണ് മരിച്ചത്. ചെന്നൈ-മംഗലാപുരം മെയിലാണ് ഇവരെ ഇടിച്ചുവീഴ്ത്തിയത്.
ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. റെയില്‍പ്പാളത്തിരുവശത്തും നടപ്പാത കാടുപിടിച്ച് സഞ്ചാരയോഗ്യമല്ലാതിരുന്നതിനാല്‍ റെയില്‍പ്പാളത്തിലൂടെയാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്. കമലയുള്‍പ്പെടെ മൂന്നു സ്ത്രീകളൊരുമിച്ച് ജോലിക്കുപോകുമ്പോഴായിരുന്നു സംഭവം.
എതിര്‍വശത്തുനിന്ന് തീവണ്ടി വരുന്നത് മൂന്നുപേരും കണ്ടിരുന്നു. തീവണ്ടി എത്തുമ്പോഴേക്കും പോകേണ്ട വഴിയിലെത്തുമെന്ന നിലയില്‍ റെയില്‍പ്പാളത്തില്‍നിന്ന് വേഗത്തില്‍ നടന്നു താഴെയിറങ്ങുമ്പോഴാണ് പിറകിലുണ്ടായിരുന്ന കമലയെ തീവണ്ടി തട്ടിയത്. മുന്‍വശത്ത് സഞ്ചരിച്ചിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു.

തുറന്നുപിടിച്ച കുടയും പണിയായുധങ്ങളും കമലയുടെ കൈയിലുണ്ടായിരുന്നതിനാല്‍ വേഗത്തില്‍ റെയില്‍പ്പാളത്തില്‍ നിന്നിറങ്ങാന്‍ കഴിയാഞ്ഞതാണ് അപകടത്തിന് കാരണം.
അവിവാഹിതയാണ്.
അവിവാഹിതയാണ്.
ന്യൂമാഹി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റും വരപ്രത്ത്കാവ് ഭഗവതിക്ഷേത്രം പ്രസിഡന്റുമായ വി.വത്സന്റെ സഹോദരിയാണ്. ശാന്ത, ലീല, വത്സല, സജീന്ദ്രന്‍ എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment