Latest News

കണ്ണൂരും കാസര്‍കോടും സംസ്ഥാനത്തെ ആദ്യ ഭൂരഹിത വിമുക്ത ജില്ലകള്‍

തിരുവനന്തപുരം: കണ്ണൂരും കാസര്‍കോടും സംസ്ഥാനത്തെ ആദ്യ ഭൂരഹിത വിമുക്ത ജില്ലകളാകുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആറ് ജില്ലകളിലെ 9,715 പേര്‍ക്ക് പട്ടയം നല്‍കിക്കൊണ്ട് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം യു.പി.എ അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച നിര്‍വഹിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഒരുലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണിത്. 2015 ഓടെ 2,43,928 പേര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതാണ് പദ്ധതി. ഒരുലക്ഷം പേര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 77,319 പേര്‍ക്കുള്ള ഭൂമി പ്ലോട്ട് തിരിക്കല്‍ നടപടി പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും നല്‍കുന്നതിനായി ഭൂമി കണ്ടെത്തി പ്ലോട്ടുകള്‍ തിരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലയിലെ 4,370 പേര്‍ക്കും എറണാകുളം ജില്ലയിലെ 2,445 പേര്‍ക്കും കോട്ടയം ജില്ലയിലെ 1,325 പേര്‍ക്കും കൊല്ലം ജില്ലയിലെ 760 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 504 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 311 പേര്‍ക്കുമാണ് പട്ടയം നല്‍കുന്നത്. പട്ടയ വിതരണ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും. 

ഗവര്‍ണര്‍ നിഖില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ശശി തരൂര്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, റവന്യൂ സെക്രട്ടറി കമല വര്‍ദ്ധനറാവു എന്നിവർ സംബന്ധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.