Latest News

ആര്യാടന്‍ പറഞ്ഞതുകൊണ്ട് ഒരാളും വര്‍ഗീയവാദിയാവില്ല: ഇ ടി

തൃശൂര്‍: ആര്യാടന്‍ മുഹമ്മദ് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിംലീഗ് നേതാക്കള്‍. ലീഗ് നടത്തുന്ന പാര്‍ലമെന്റ് കണ്‍വന്‍ഷനുകളെക്കുറിച്ചു ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്കു കെ.പി.സി.സി. അഭിപ്രായം പറയണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂര്‍ അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ മുസ്‌ലിംലീഗ് പാര്‍ലമെന്റ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആര്യാടന്‍ പറഞ്ഞതുകൊണ്ട് ഒരാളും വര്‍ഗീയവാദിയാവില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പൊന്നാനിയില്‍ ലീഗിന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ വേണ്ടേയെന്നു ചോദിച്ചപ്പോള്‍ ചോദിച്ചപ്പോള്‍, ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്. ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് എന്തിനാണ് തനിച്ചുപ്രവര്‍ത്തിക്കുന്നതെന്ന് ചില വിവരമില്ലാത്തവരാണു ചോദിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുറന്നടിച്ചു. യു.ഡി.എഫിലെ എല്ലാ കക്ഷികളുടെയും വിജയത്തിനുവേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്.

ചിലരുടെ അഭിപ്രായങ്ങളെക്കുറിച്ചു കെ.പി.സി.സി. നേതൃത്വം നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ മുസ്‌ലിംലീഗിന് മറുപടി പറയേണ്ടിവരുമെന്നും മജീദ് പറഞ്ഞു. പിന്നില്‍നിന്നു കാലുവാരുകയോ ചതിക്കുകയോ ചെയ്യുന്ന പാരമ്പര്യം ലീഗിനില്ല- മജീദ് ചൂണ്ടിക്കാട്ടി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.