Latest News

രണ്ടുമാസം മുമ്പ് വിവാഹിതരായ നവദമ്പതികൾ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : രണ്ടുമാസം മുമ്പ് വിവാഹിതരായ ദമ്പതികളെ തിരുവോണത്തലേന്ന് കിടപ്പു മുറിയിൽ ഒരു കയറിന്റെ രണ്ട് അറ്റത്തുമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് കോമളപുരം ജംഗ്ഷനു സമീപം കാട്ടുങ്കൽ ശശാങ്കൻ - ശ്രീകല ദന്പതികളുടെ മകൻ ശ്യാംകുമാർ (27) , ഭാര്യ ശ്രീലക്ഷ്മി (22) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തോടെ ശ്യാംകുമാറിന്റെ കുടുംബവീടിനു മുൻവശത്തെ കടയോടു ചേർന്നുള്ള കിടപ്പുമുറിയിലായിരുന്നു ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച ശ്യാമിന്റെ സഹോദരൻ ശരത്തിന്റെ കുട്ടിയുടെ ജൻമദിനാഘോഷത്തിൽ പങ്കെടുത്ത ഇരുവരും രാത്രി പത്തോടെ ഉറങ്ങാൻ കിടന്നു. ഞായറാഴ്ച രാവിലെ ഇരുവരേയും പുറത്തു കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കിയ ശരത്താണ് ഇരുവരും കഴുക്കോലിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ആലപ്പുഴ തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ നോർത്ത് പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്‌മോർട്ടത്തിന് ശേഷം രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. 

വടക്കൻ പറവൂർ ചേന്ദമംഗലം കളവംപാറ വീട്ടിൽ രാമകൃഷ്ണൻ - ഗിരിജ ദന്പതികളുടെ മകളാണ് ശ്രീലക്ഷ്മി. 

കഴിഞ്ഞ ജൂലായ് 15നായിരുന്നു ഇവരുടെ വിവാഹം. ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിലെ തൊഴിലാളിയാണ് ശ്യാം. മരണകാരണം വ്യക്തമല്ലെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.