ഭാഷ സംഗമ സ്ഥാനമായ കാസര്‍കോട് തൃക്കരിപ്പൂര്‍ വള്‍വക്കാടിലെ മുസ്ലിം സാംസ്‌കാരിക സംഘം പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ............തലസ്ഥാന ജില്ലയില്‍ നിന്നും ഈ വിനീതന്റെ ഒരു സ്‌നേഹ അഭിവാദനം ..................
ഫേസ് ബുക്കില്‍ ഒരു ഫ്രണ്ടിന്റെ ഒരു പോസ്റ്റ് ആണ് ഇത് കുറിക്കാന്‍ കാരണം ....ഉറഞ്ഞു തുള്ളാന്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗ്ഗീയ കോമരങ്ങള്‍ കോപ്പ് കൂട്ടുന്ന ഒരു നാടയിട്ടാണ് കാസര്‍കോടിനെ ചിലര് ചിത്രീകരിക്കുന്നത് ..... അത് കൊണ്ടാണ് ഈ പോസ്റ്റ് സ്രിഷ്ടിക്കപ്പെട്ടത് .ആ പോസ്റ്റില്‍ കുറിച്ചിട്ടത് പോലെ ''മലയാള കരയുടെ നന്മയുടെ വെളിച്ചത്തെ ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും ഇരുട്ട് കൊണ്ട് മൂടി വെക്കാന്‍ ശ്രമിക്കുന്ന വര്‌ക്കെതിരെ സ്‌നേഹവും സൗഹാര്‍ദ്ധവും വാനോളം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങളുണ്ടെന്ന ''കാസര്‍കോട് തൃക്കരിപ്പൂര്‍ വള്‍വക്കാടിലെ മുസ്ലിം സാംസ്‌കാരിക സംഘം പ്രവര്‍ത്തകരുടെ സമീപനമാണ് ഇവിടത്തെ ചര്ച്ച വിഷയം ...
ചിലര്‍ ചുവരില്‍ ഏഴുതി വെച്ചത് പോലെ ''മതം മനുഷ്യനെ മയക്കുന്ന കറുപ്പും കഞ്ചാവു''മല്ല എന്ന് തികച്ചും മത വിശാസികള്‍ ആയ ആ ചെറുപ്പകാര്‍ വരച്ചു കാട്ടി ...
''മാനുഷിക മൂല്യങ്ങളും സ്‌നേഹവും നിറഞ്ഞ ജീവിത ക്രമവും ചട്ടക്കൂടുമായ മതത്തിന് സഹനത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും സഹകരണത്തിന്റെയും മുഖം മാത്രമാണുള്ളതെന്ന സന്ദേശം അവര് വരച്ചു കാട്ടി'' ....
''മാനുഷിക മൂല്യങ്ങളും സ്‌നേഹവും നിറഞ്ഞ ജീവിത ക്രമവും ചട്ടക്കൂടുമായ മതത്തിന് സഹനത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും സഹകരണത്തിന്റെയും മുഖം മാത്രമാണുള്ളതെന്ന സന്ദേശം അവര് വരച്ചു കാട്ടി'' ....
ഭൂരിപക്ഷം മുസ്ലിം സമൂഹം മാത്രം താമസിക്കുന്ന തങ്ങളുടെ പ്രദേശത്തെ ഹൈന്ദവ കുടുംബവും അതിലുപരി തങ്ങളുടെ കളിക്കൂട്ടുകാരനും കൂടിയായ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹമാണ് ഊണും ഉറക്കവുമിളച്ച് ആഘോഷപൂര്‍വ്വം നടത്തിയത് .ഇത്തരം സഹകരണം നമ്മുടെ നാട്ടില്‍ പുതുമയുള്ളതല്ല എങ്കിലും കാസര്‌കോട് ആയതു കൊണ്ട് ശ്രദ്ധിക്കപ്പെട്ടു വെന്ന് ഒരിക്കല്‍കുടി കുറിക്കട്ടെ. .
മീഡിയകളില്‍ നിനും അറിയുന്നത് പോലെ ചിലര് എന്തൊക്കെ കോപ്പ് കൂട്ടിയാലും ''വര്‍ഗ്ഗീയതയുടെ ഭ്രാന്തമായ ലോകത്തേക്ക് നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു നാടിനെ തള്ളി വിടാന്‍ യുവതലമുറ ഒരുക്കമല്ല എന്ന ഉറച്ച സന്ദേശവും കൂടിയാണ് ഈ യുവാക്കള്‍ നല്‍കുന്നത്''തീവ്രവാദവും ഫാസിസവും തര്ക്കപ്പെടണം. കൂടെ നാസ്ഥികത്ത്വവും, വര്ത്തമാന ഇന്ത്യന്‍ നാസ്തികര്‍ ഫാസിസത്തിന്റെ മൂട് താങ്ങികള്‍ ആണ്....മതം മനുഷ്യനെ മയക്കുന്ന കറുപ്പും കഞ്ചാവു''മല്ല ..അത് മാനുഷിക മൂല്യങ്ങളും സ്‌നേഹവും സഹനവും സഹായവും സഹകരണവും ആണ്....
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:
Post a Comment