Latest News

മലപ്പുറം ജില്ലാ വിഭജനം; ഹര്‍ത്താലില്‍ പൂര്‍ണ്ണം, ഒറ്റപ്പെട്ട അക്രമം

മലപ്പുറം: മലപ്പുറം ജില്ലയെ വിഭജിച്ചു തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ടു എസ്ഡിപിഐ ജില്ലയില്‍ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണം.

രാവിലെ ആറു മുതല്‍ മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ദീര്‍ഘദൂരവാഹനങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോകുകയായിരുന്ന ടാങ്കര്‍ലോറികളും പലയിടങ്ങളിലും പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് പോകാന്‍ അനുവദിച്ചത്.

അങ്ങാടിപ്പുറത്ത് ടാങ്കര്‍ലോറിയുടെയും കെഎസ്ആര്‍ടിസി ബസിന്റെയും ടയറിന്റെ കാറ്റ് ഊരിവിട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതിനാല്‍ പലയിടങ്ങളിലും സര്‍വീസ് നിര്‍ത്തിവച്ചു. അങ്ങാടിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. ഏതാനും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലയിടങ്ങളില്‍ യാത്രക്കാരുമായി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി.

നിലമ്പൂര്‍ താലൂക്ക് ആശുപത്രി ആംബുലന്‍സിലെ ഡ്രൈവര്‍ക്ക് ചുങ്കത്തറയില്‍ വച്ച് സമരാനുകൂലികളുടെ മര്‍ദനമേറ്റതായും പരാതിയുണ്ട്. തിരൂരും കുറ്റിപ്പുറവും ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യവാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു. ഇവിടങ്ങളില്‍ നേരിയതോതില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. മഞ്ചേരിയില്‍ വാഹനങ്ങള്‍ ഭാഗികമായി ഓടി. സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു.

സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ചിലതിനു അവധി നല്‍കി. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പോലീസ് ജില്ലയില്‍ കനത്ത സൂരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.