കരിപ്പൂര്‍: കൂടപ്പിറപ്പുപോലെ കഴിയുന്നവരാണു മൈമൂനയും കാര്‍ത്ത്യായനിയും. ഏഴുവര്‍ഷമായി ഒരേ അങ്കണവാടിയില്‍ ടീച്ചറും ഹെല്‍പ്പറുമാണെന്നതിന് അപ്പുറമുള്ള സ്‌നേഹബന്ധം വിളിച്ചോതുന്ന കാഴ്ചയാണ് ചൊവ്വാഴ്ച കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ മൈമൂന ടീച്ചറെ ഹജ്ജിന് യാത്രയാക്കാന്‍ കാര്‍ത്ത്യായനി എത്തിയപ്പോഴുണ്ടായത്.
കീഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ എടക്കണ്ടിപ്പൊറ്റ അങ്കണവാടിയിലെ അധ്യാപികയാണ് ഹജ്ജിന്റെ ആദ്യവിമാനത്തില്‍ പോവുന്ന മൈമൂന. ഇതേ അങ്കണവാടിയിലെ ഹെല്‍പ്പറാണ് വാലില്ലാപ്പുഴ തൃക്കളയൂര്‍ കാര്‍ത്ത്യായനി. മൈമൂന ഭര്‍ത്താവുമൊത്താണ് ഹജ്ജിന് പോവുന്നത്.
കീഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ എടക്കണ്ടിപ്പൊറ്റ അങ്കണവാടിയിലെ അധ്യാപികയാണ് ഹജ്ജിന്റെ ആദ്യവിമാനത്തില്‍ പോവുന്ന മൈമൂന. ഇതേ അങ്കണവാടിയിലെ ഹെല്‍പ്പറാണ് വാലില്ലാപ്പുഴ തൃക്കളയൂര്‍ കാര്‍ത്ത്യായനി. മൈമൂന ഭര്‍ത്താവുമൊത്താണ് ഹജ്ജിന് പോവുന്നത്.
കാലങ്ങളായി ഒരുമിച്ചുകഴിയുന്ന മൈമൂന ടീച്ചര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചതു മുതല്‍ കാര്‍ത്ത്യായനിയും സന്തോഷത്തിലായിരുന്നു. അതുകൊണ്ടുതന്നെ ടീച്ചറെ യാത്രയാക്കാന്‍ ഹജ്ജ് ക്യാംപ് വരെ കാര്‍ത്ത്യായനി എത്തിയിരുന്നു.
മൈമൂന ടീച്ചറെ ചേര്‍ത്തുപിടിച്ച് കാര്‍ത്ത്യായനി യാത്രാമംഗളങ്ങള്‍ നേരുമ്പോള്‍ ഇരുവരും വിതുമ്പി. ഒപ്പം തനിക്കുവേണ്ടി കൂടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാര്‍ത്ത്യായനി മൈമൂന ടീച്ചറുടെ ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കു മടങ്ങിയത്.
(കടപ്പാട്: തേജസ്) മൈമൂന ടീച്ചറെ ചേര്‍ത്തുപിടിച്ച് കാര്‍ത്ത്യായനി യാത്രാമംഗളങ്ങള്‍ നേരുമ്പോള്‍ ഇരുവരും വിതുമ്പി. ഒപ്പം തനിക്കുവേണ്ടി കൂടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാര്‍ത്ത്യായനി മൈമൂന ടീച്ചറുടെ ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കു മടങ്ങിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment