Latest News

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ് 25 പേര്‍ മരിച്ചു

മുംബൈ: സൗത്ത് മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ് 25 പേര്‍ മരിച്ചു. 32 പേരോളം പരിക്കേറ്റ് ചികിത്സയിലാണ്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന 30 പേരെ രക്ഷപെടുത്തി.

മരണസംഘ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയതിന് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്ക്യാര്‍ഡ് റെയില്‍വേ സ്റ്റേഷനു സമീപം ബ്രഹ്മദേവ് ഖോട്ട് മാര്‍ഗയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. ബ്രിഹാന്‍മുംനൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥയിലുള്ള കെട്ടിടമാണ് തകര്‍ന്നത്.

21 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരേ നിരവധി തവണ പരാതി നല്‍കിയിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ കോര്‍പ്പറേഷന്‍ തയാറായിരുന്നില്ല. കെടിടത്തിന്റെ താഴത്തെ നിലയില്‍ അനധികൃത നിര്‍മാണം നടത്തിയയാളാണ് അറസ്റ്റിലായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Police, Building, Died

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.