കുമ്പള: കുമ്പോല്‍ മുക്രിക്ക എന്ന പേരില്‍ അറിയപ്പെടുന്ന കുമ്പോല്‍ കുന്നില്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ (86) നിര്യാതരായി. 41 വര്‍ഷത്തോളമായി കുമ്പോല്‍ തങ്ങള്‍ പള്ളിയില്‍ മുഅദ്ദിനായി സേവനം ചെയ്തു വരികയായിരുന്നു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് കുറച്ചു ദിവസമായി മംഗലാപുരം സ്വാകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. പരേതനായ മുഹമ്മദ് മുക്രി ഖദീജ ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ.
വ്യതിരിക്തമായ ആലാപന രീതികളാല്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകളെ സമ്പുഷ്ടമാക്കിയിരുന്ന അദ്ദേഹം ജീവതത്തില്‍ ആദര്‍ശ പ്രതിബദ്ധത കൈവിടാത്ത പണ്ഡിതനായിരുന്നു.
കുമ്പോല്‍ സയ്യിദ് കുടുംബവുമായി ചെറുപ്പം മുതലേ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എല്ലാ കാര്യങ്ങളിലും കുമ്പോല്‍ സാദാത്തീങ്ങളുടെ നിര്‍ദേശാനുസരണമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

മര്‍ഹും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍, ആലിക്കുഞ്ഞി മുസ്ലിയാര്‍, മര്‍ഹും സയ്യിദ് ത്വാഹിറുല്‍ അഹ് ദല്‍ തങ്ങള്‍, എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ തുടങ്ങി നിരവധി പണ്ഡിത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
പരമ്പരാഗതമായി പള്ളിയില്‍ ബാങ്ക് വിളിച്ചു വന്നിരുന്ന തന്റെ പിതാവ് അസുഖ ബാധിതനായപ്പോള്‍
പതിനൊന്നാം വയസ്സില്‍ പിതാവിന്റെ സ്ഥാനത്തു ബാങ്ക് വിളി സേവനത്തിലേര്‍പ്പെട്ട അദ്ദേഹം മൗലീദ്, റാത്തീബ് സദസ്സുകളിലെ നിറ സാന്നിധ്യവും പഴയകാല പ്രതാപത്തോടെ ജീവിതാന്ത്യം വരെ വ്യത്യസത്മായ ആലാപന ശൈലിയുടെ ഉടമയുമായിരുന്നു.
പി കെ നഗര്‍ യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റെ് സ്ഥാനത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മക്കള്‍: ഖദീജ, സ്വാലിഹ് മുസ്ലിയാര്‍, സൈനബ, ആയിശ, റാബിഅ, മിസ് രിയ്യ, സിദ്ധീഖ് സഅദി, രിഫാഇ, മാഹിനൂര്‍, മരുമക്കള്‍: മുഹമ്മദ് ശാഫി ഫൈസി മൊഗ്രാല്‍ പുത്തൂര്‍, മഹ്മൂദ് ഹാജി വാമഞ്ചൂര്‍, ഹസൈനാര്‍ ഹാജി കുമ്പോല്‍, കാസിം ഹാജി മള്ളങ്കൈ, മുഹമ്മദ് പൊസോട്ട്, ഇബ്രാഹിം ഖലീല്‍ അഹ്‌സനി മച്ചംമ്പാടി, ആമിന, മറിയംബി.
സഹേദരങ്ങള്‍: അന്ത്രു മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, അന്ദിഞ്ഞി മുക്രി, അഹമദ് കുട്ടി, ഖദിജ, കുഞ്ഞിപ്പാത്തുമ്മ, ഉമ്മുകുല്‍സും.
ഗുരുവര്യര്‍: ഖാസി മുഹമ്മദ് മുസ്ലിയാര്‍ കുമ്പള
അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വിയോഗത്തില്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, സയ്യിദ് അലി തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment