Latest News

സി.പി.എം നേതാവ് വട്ടിയൂർക്കാവ് ചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സി.പി.എം നേതാവ് വട്ടിയൂർക്കാവ് ചന്ദ്രൻ വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. മൃതശരീരം വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനന സ്മാരക ഗ്രന്ഥശാലയിൽ പൊതുദർശനത്തിന് വച്ച ശേഷം വ്യാഴാഴ്ച വൈകിട്ട് 4 ന് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

വസതിയായ വട്ടിയൂർക്കാവ് കെ.ആർ.ഡബ്‌ളിയു.എ 71 അനിൽനിവാസിൽ (ടി.സി.10/1599) കിടത്തിയിട്ടുള്ള മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേർ എത്തി. 1954 ൽ പാർട്ടി അംഗമായ ഇദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. ഗ്രന്ഥശാലാസംഘം താലൂക്ക് സെക്രട്ടറി, കർഷകത്തൊഴിലാളി ജില്ലാ ഭാരവാഹി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, വട്ടിയൂർക്കാവ് വാർഡ് മുൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗമാണ്.

കെ.എസ്.വൈ.എഫിന്റെ നേതൃത്വത്തിൽ തൊഴിലില്ലായ്മയ്‌ക്കെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത് തീഹാർ ജയിലിൽ കഴിഞ്ഞവരിലൊരാളായിരുന്നു ഇദ്ദേഹം. ഭാര്യ: സാവിത്രി അമ്മ. മക്കൾ: സി.അനിതകുമാരി (വട്ടിയൂർക്കാവ് സർവീസ് സഹകരണബാങ്ക്), സി.അനിൽകുമാർ (സി.പി.എം വട്ടിയൂർക്കാവ്)​.    

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Vattiyoorkave Chandran, Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.