Latest News

പാകിസ്താനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 350 ആയി ഉയർന്നു

ഇസ്ളാമാബാദ്: പാകിസ്ഥാനിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 350 ആയി ഉയർന്നു. നാനൂറോളം പേർക്ക് പരിക്കറ്റിട്ടുണ്ട്. അവരാനിൽ നിന്നും 285 ഉം കെച്ച് ജില്ലയിൽ നിന്ന് 42 മൃതദേഹങ്ങളും കണ്ടെടുത്തു. വിദൂര പർവത പ്രദേശമായതിനാൽ തന്നെ മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചു വരുന്നതേയുള്ളൂ.

അതിനിടെ ഭൂകമ്പത്തെത്തുടർന്ന് പാക്ക് തുറുമുഖ പട്ടണമായ ഗ്വാഡറിനു സമീപം അറബിക്കടലിൽ ദ്വീപ് രൂപപ്പെട്ടു. നാൽപത് അടിയോളം ഉയരമുള്ള ദ്വീപ് കരയിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തിലായാണ് രൂപപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടത്. ബലൂചിസ്ഥാനിലെ ഖുസ്ദർ ജില്ലയിൽ ആവാര പ്രദേശത്ത് 15 കിലോമീറ്റർ ഭൂഗർഭത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് എട്ടു മണിക്കൂറോളം സഞ്ചരിച്ചാൽ മാത്രമെ ഭൂകന്പം നടന്ന പ്രദേശത്ത് എത്താനാകു. മൊബൈൽ,​ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിണ്ട്. മെഡിക്കല്‍ സംഘത്തെയും രക്ഷാപ്രവര്‍ത്തകരെയും ഈ പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pakisthan, Islamabad, Quake

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.