Latest News

ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ ഓണം ആഘോഷിച്ചു


കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.ജനാര്‍ദ്ദനന്‍, ഓമന രാമചന്ദ്രന്‍, കെ.സുജാത, മമത ദിവാകര്‍, അംഗങ്ങളായ പ്രമീള.സി.നായിക്, നസീറ അഹമ്മദ്, പാദൂര്‍ കുഞ്ഞാമു, എ.ശങ്കരറായ്, എം.തിമ്മയ്യ, എ.കെ.എം.അഷറഫ്, എ.ജാസ്മിന്‍, ഹരീഷ്.പി.നായര്‍, ഫരീദ സക്കീര്‍, പി.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സോമന്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് കോഴിക്കോട് റീജണല്‍ ഓഫീസര്‍ അയ്യപ്പ ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെ പങ്കെടുത്ത വിവിധ പരിപാടികളും ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ തിരുവാതിരക്കളിയും അരങ്ങേറി.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.