Latest News

മദ്യപാനം എന്റെ ദിനചര്യയെന്ന് രഞ്ജിനി ഹരിദാസ്‌

കൊച്ചി: താന്‍ മദ്യപിക്കാറുണ്ടെങ്കിലും മദ്യപിച്ചു ലക്കുകെടാറില്ലെന്ന് ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ്. ഒരുപക്ഷേ കേരളത്തില്‍ ആദ്യമായിട്ടാവും ഒരു സെലിബ്രിറ്റി ഇത്തരത്തില്‍ തുറന്നടിക്കുന്നത്. ഒരു പ്രമുഖ മലയാള ചാനലിലാണ് രഞ്ജിനി ഇങ്ങനെ പറഞ്ഞത്. 

ജോലിയെയും സാമ്പത്തികനിലയെയും ബാധിക്കുന്ന തരത്തില്‍ മദ്യപിക്കുന്നതാണ് കേരളീയരുടെ പ്രശ്‌നമെന്നും പറഞ്ഞു. ലക്കില്ലാതെ മദ്യപിക്കുന്ന ഒരു വ്യക്തിയെ വിവാഹം കഴിക്കാന്‍ ഒരിക്കലും തയ്യാറാകില്ലെന്നും രഞ്ജിനി പറഞ്ഞു. മദ്യപാനത്തില്‍ പാലിക്കേണ്ട ചില നിയന്ത്രണങ്ങളുണ്ട്. അത് തെറ്റിക്കുന്നതാണ് മലയാളിയെ കടക്കെണിയിലും കുടുംബപ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കുന്നത്. ഇതിനെതിരെ സമഗ്രമായ പ്രചാരണപരിപാടികള്‍ അത്യാവശ്യമാണെന്നും രഞ്ജിനി പറഞ്ഞു. 

എന്തായാലും രഞ്ജിനിയുടെ പുതി പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനുമുന്‍പും നിരവധി പ്രസ്താവനകളുമായി വിവാദത്തില്‍ എത്തിയിട്ടുണ്ട്. ഇതും അതുപോലെ മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്നതാണെന്നരീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടാകാവുന്നതാണ്. 

അടുത്തിടെ നെടുമ്പാശേരിയിലുണ്ടായ സംഭവം രഞ്ജിനിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു. ഇത് അവസാനിക്കുമ്പോഴാണ് പുതിയ പ്രസ്താവനകളുമായി രഞ്ജിനി രംഗത്തെത്തുന്നത്.അതേസമയം തന്റെ എടുത്തുചാട്ടത്തെ കുറിച്ചും രഞ്ജിനി ഈയിടെ വാചാലയായി. 

തന്റെ എടുത്തു ചാടിയുള്ള അല്ലെങ്കില്‍ ഇത്തിരി ആണത്വം കൂടിയ സ്വഭാവത്തേക്കുറിച്ച് രഞ്ജിനി തന്നെ പറയുന്നതിങ്ങനെയാണ്. 'ഏഴാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട, ഓര്‍മകളില്‍ മാത്രം അച്ഛനുള്ള വീട്ടില്‍ ആണുങ്ങുങ്ങളാരുമില്ലാതെ വളര്‍ന്ന താന്‍ ഇങ്ങനെയായില്ലങ്കിലേ അതിശയമുള്ളൂ. തന്റെ വീട്ടില്‍ ആണില്ല, ഞാനാണ് ആണ്‍, അതാണ് ഞാനിങ്ങനായത്' .രഞ്ജിനി അങ്ങിനെയാണ് എല്ലാം തുറന്നുപറയും. പ്രണയ നഷ്ടങ്ങള്‍ തുറന്നു പറയുന്നു, തന്നെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച കാമുകനെ ആട്ടിപ്പായിച്ച കഥയടക്കം രഞ്ജിനി പറയുന്നു. 

ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒരിക്കല്‍ രഞ്ജിനി പറഞ്ഞു. ഇതൊന്നുമല്ല, റോഡിലെ കുഴിയടച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ ജയസൂര്യയ്ക്ക് പിന്തുണയുമായി ഒരു നടനോ നടിയോ എത്തിയില്ല. അവിടെ പരസ്യ പിന്തുണ പ്രഖ്യാപിച്ചത് രഞ്ജിനി മാത്രമാണ്. ഇതിനു തന്റേടമുള്ള രഞ്ജിനി ഏതു കാര്യത്തിനും തന്റേടത്തോടെ പ്രതികരിച്ചാല്‍ അതിശയിക്കേണ്ട.


4malayalees
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.