കുറ്റിപ്പുറം: പാളം മുറിച്ചുകടക്കുന്നതിനിടെ കുടുങ്ങിയ ചെരിപ്പെടുക്കാന്‍ ശ്രമിച്ച യുവതി തീവണ്ടിതട്ടി മരിച്ചു.കോഴിക്കോട്, എലത്തൂര്‍ ചെട്ടിക്കുളം എരഞ്ഞോളി സിദേഷിന്റെ ഭാര്യ അനുപമ(അമ്പിളി-27)യാണ് മരിച്ചത്. കുറ്റിപ്പുറം വടശ്ശേരി അശോകന്റെ മകളാണ്.
തിങ്കളാഴ്ച രാവിലെ 6.40ന് കുറ്റിപ്പുറം റെയില്‍വേസ്റ്റേഷന് മുന്നിലായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യകമ്പനിയിലെ ട്രെയിനിയാണ് അനുപമ. ജോലിക്ക് പോകാന്‍ ചെന്നൈ മെയിലില്‍ കയറാനാണ് അനുപമ വന്നത്.
സ്റ്റേഷനിലെത്തുമ്പോഴേക്കും ഒന്നാംനമ്പര്‍ പാളത്തില്‍ മെയില്‍ എത്തി. മറുഭാഗത്തുകൂടി വന്ന അനുപമ വനിതാ കമ്പാര്‍ട്ട്‌മെന്റിലെത്താന്‍ രണ്ടാംനമ്പര്‍ പാളം മുറിച്ചുകടക്കുമ്പോഴാണ് ചെരിപ്പ് പാളത്തില്‍ കുടുങ്ങിയത്. തിരിച്ചുവന്ന് ഇതെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് അനുപമയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 30 മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുവീണ യുവതി അപകടസ്ഥലത്തുതന്നെ മരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment