Latest News

കാഞ്ഞങ്ങാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 29 പവന്‍ കവര്‍ന്നു


കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 29 പവന്‍ സ്വര്‍ണാഭരണങ്ങളും 28,000 രൂപയും കവര്‍ന്നു. കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷന് സമീപത്തെ സി.ഐ.ജേക്കബിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്. ജേക്കബും കുടുംബവും ഭീമരടിയിലെ മകളുടെ വീട്ടിലേക്ക് പോയതിനാല്‍ ഈ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ഫാന്‍സിഷോപ്പ് ഉടമയാണ് ജേക്കബ്.

വീടിന്റെ ഒന്നാം നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. താഴത്തെ മുറിയിലെ അലമാരയിലായിരുന്നു ആഭരണങ്ങളും പണവും ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ജേക്കബിനും കുടുംബത്തിനും കവര്‍ച്ച നടന്നതായി ബോധ്യമായത്. ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസും വിരലടയാളവിദഗ്ധരുമെത്തി.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.