Latest News

ഉദുമ പഞ്ചായത്തില്‍ വീടില്ലാത്ത 109 സ്ത്രീകള്‍ക്ക് വീടു നല്‍കും

ഉദുമ: ഉദുമ പഞ്ചായത്തില്‍ വീടില്ലാത്ത 109 സ്ത്രീകള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ പദ്ധതി. ഉദുമ ഗ്രാമപഞ്ചായത്ത് ഭവന നിര്‍മാണ പദ്ധതി പ്രകാരം 84 വീടുകളും ഇന്ദിരാ ആവാസ് യോജന പ്രകാരം 25 വീടുകളുമാണ് പണിയുന്നത്.

ഭവന നിര്‍മാണ പദ്ധതി പ്രകാരം ഒരുക്കുന്ന 84 വീടുകള്‍ക്കുള്ള രണ്ടു ഗഡു തുക വിതരണം ചെയ്തു. എല്ലാ വീടുകളുടെയും നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. രണ്ടു ലക്ഷം രൂപയാണ് വീടൊന്നിന് അനുവദിക്കുന്നത്. ആറ് ഗഡുക്കളായാണ് തുക വിതരണം ചെയ്യുക. ഭവന നിര്‍മാണത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ 350 വനിതകളാണ് അപേക്ഷിച്ചത്. ഇവരില്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ട 84 സ്ത്രീകളെ തിരഞ്ഞെടുത്തു. ഇവരില്‍ 20 വിധവകളും ആറ് പട്ടികജാതിക്കാരും ഉള്‍പ്പെടുന്നു.

സ്വന്തമായി സ്ഥലമുള്ള ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍, 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍, സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവര്‍, ഇതുവരെ ഭവന നിര്‍മാണത്തിനായി സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലാത്തവര്‍ രണ്ടോ അതിലധികമോ പെണ്‍കുട്ടികളുള്ളവര്‍, രണ്ടോ അതിലധികമോ വിദ്യാര്‍ഥികള്‍ ഉള്ളവര്‍ വിഭിന്ന ശേഷിയുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

ഇന്ദിരാ ആവാസ് യോജന പ്രകാരമുള്ള 25 വീടുകളില്‍ എട്ട് വീടുകള്‍ പട്ടികജാതിക്കാര്‍ക്കാണ് അനുവദിച്ചത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ആവിഷ്കരിച്ചതില്‍ ഏറ്റവും വലിയ ഭവന നിര്‍മാണ പദ്ധതിയാണ് ഉദുമ പഞ്ചായത്തിന്റേത്. പഞ്ചായത്തിനെ സമ്പൂര്‍ണ ഭവന പഞ്ചായത്താക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി അംഗങ്ങള്‍.

  
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.