Latest News

യശ്വന്തപുരം - മംഗലാപുരം പ്രതിവാര ട്രെയിന്‍ ഓടിത്തുടങ്ങി


ബാംഗ്ലൂര്‍: കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി യശ്വന്തപുരം - മംഗലാപുരം എക്‌സ്​പ്രസ് വണ്ടി (16565-66) കന്നിയോട്ടം നടത്തി. സിറ്റി മജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ വണ്ടി ഫ്‌ളാഗോഫ് ചെയ്തു. 

സിറ്റി സ്റ്റേഷന്‍ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേകമായി സജ്ജീകരിച്ച വേദിയില്‍ ഖാര്‍ഗെയ്ക്ക് പുറമെ, കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, മന്ത്രി ദിനേശ് ഗുണ്ടുറാവു, കോര്‍പ്പറേറ്റര്‍മാരായ മല്ലേശ് റാവു, ശശികുമാര്‍, സൗത്ത് വെസ്റ്റ് റെയില്‍വേ ജനറല്‍ മാനേജര്‍ എ.കെ. മിത്തല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബാന്റ് സെറ്റിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ 12 മണിയോടെ വണ്ടി സ്റ്റേഷനില്‍ നിന്ന നീങ്ങി. വളരെ കുറച്ച് യാത്രക്കാര്‍ മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളൂ. വരും ദിവസങ്ങളില്‍ ഈ വണ്ടി യശ്വന്തപുരത്ത് നിന്ന് എല്ലാ ഞായറാഴ്ചയും രാത്രി 11.55-ന് പുറപ്പെട്ട് അടുത്തദിവസം വൈകിട്ട് 5.40-ന് മംഗലാപുരത്തെത്തും. മടക്ക സര്‍വീസ് എല്ലാ തിങ്കളാഴ്ചകളിലും രാത്രി എട്ടിന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 1.30-ന് യശ്വന്തപുരത്തെത്തും.

മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഈ വണ്ടിയുടെ ആദ്യ ഓട്ടം നടക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് ഈ വണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏപ്രിലില്‍ ഈ വണ്ടി ഓടിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ അന്ന് തിരഞ്ഞെടുപ്പ് പ്രമാണിച്ച് കന്നിയോട്ടം മാറ്റി വെച്ചു. പിന്നീട് ആവശ്യത്തിന് കോച്ചുകളില്ലെന്ന് കാണിച്ച് സര്‍വീസ് വീണ്ടും മാറ്റി. ഇപ്പോള്‍ ഒരു എ.സി. ടു ടയര്‍, ഒരു എ.സി. ത്രീ ടയര്‍, ആറ് സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ച്, ആറ് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, രണ്ട് സെക്കന്‍ഡ്ക്ലാസ്-ലഗേജ് കം ഡിസേബള്‍ഡ് കോച്ചുകളുള്‍പ്പടെ 16 കോച്ചുകളുണ്ട്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ശനിയാഴ്ച വണ്ടിയുടെ കന്നിയോട്ടം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.