Latest News

ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലെത്തും മുമ്പേ സംസം കരിപ്പൂരിലെത്തി

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലെത്തും മുമ്പേ അവര്‍ക്കു നല്‍കാനുള്ള സംസം പുണ്യജലം കരിപ്പൂരിലെത്തി. ബുധനാഴ്ച ജിദ്ദയില്‍ നിന്നു വന്ന സൗദി എയര്‍ലൈന്‍സിലാണ് സംസം ജലം എത്തിച്ചത്.

രാവിലെയും വൈകീട്ടുമെത്തിയ വിമാനത്തില്‍ പത്തു ലിറ്റര്‍ വീതമുള്ള കാനുകളാണ് വന്നത്. വ്യാഴാഴ്ചയും, വെളളിയാഴ്ചയുമുള്ള വിമാനങ്ങളിലും സംസം കൊണ്ടുവരും. ജിദ്ദയില്‍ നിന്നു കാലിയായി പറന്നാണ് തീര്‍ത്ഥാടകരെ കൊണ്ടുപോകാനായി വിമാനം കരിപ്പൂരിലെത്തേണ്ടത്. ആയതിനാലാണ് സംസം കരിപ്പൂരിലെത്തിക്കാന്‍ വിമാനക്കമ്പനി ഈ മാര്‍ഗം അവലംബിച്ചത്. കരിപ്പൂരിലെത്തിച്ച സംസം പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹാജിമാര്‍ മടങ്ങിയെത്തുമ്പോഴാണ് സംസം നല്‍കുക. ഓരോരുത്തര്‍ക്കും പത്തു ലിറ്റര്‍ വീതം നല്‍കും.

നേരത്തെ തീര്‍ത്ഥാടകര്‍ എത്തിയിട്ടും സംസം ലഭിക്കാത്ത സംഭവങ്ങള്‍ കരിപ്പൂരിലുണ്ടായിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഇതുമൂലം പൂര്‍ണമായി ഒഴിവാക്കാനാകും. ഹജ്ജ് കഴിഞ്ഞു മടങ്ങുന്ന വേളയില്‍ തീര്‍ത്ഥാടകരുടെ ലഗേജിനൊപ്പം തന്നെ സംസം കൂടി കൊണ്ടുവരുന്നത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഇതുകൂടി മുന്നില്‍ക്കണ്ടാണ് സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് സംസം നേരത്തെത്തന്നെ കൊണ്ടുവരാന്‍ തയ്യാറായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.