ന്യൂഡൽഹി: മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതുകൊണ്ടുമാത്രം, ഭർത്താവ് തന്റെ കടമകൾ നിറവേറ്റുന്നില്ലെന്നും ഭാര്യയോട് ക്രൂരത കാട്ടുകയാണെന്നും പറയാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റീസുമാരായ കെ. എസ് രാധാകൃഷ്ണൻ, പി.സി ഘോഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കും വിധത്തിലാണ് ഭാര്യയോട് പെരുമാറുന്നതെങ്കിൽ മാത്രമേ ഐ.പി.സി 498 വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയൂ. കുറഞ്ഞത് മൂന്നു വർഷമെങ്കിലും തടവു ലഭിക്കാവുന്ന വകുപ്പാണിത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാകുകയും ഭർത്താവെന്ന നിലയ്ക്കുള്ള കടമകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതു കൊണ്ടുമാത്രം അയാൾ ക്രൂരത കാണിച്ചെന്ന് പറയാൻ പറ്റില്ല- കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവിന് സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ വിധി പ്രഖ്യാപിക്കുകയായിരുന്നു കോടതി. ഈ കേസിൽ കീഴ്ക്കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ഭർത്താവിനെ ശിക്ഷിച്ചിരുന്നു. പീഡനമെന്നാൽ ശാരീരിക പീഡനം തന്നെയാവണമെന്നില്ല. കടുത്ത മാനസിക പീഡനങ്ങളും കുറ്റം തന്നെയാണ്. എന്നാൽ ഈ കേസിൽ അതൊന്നുമില്ല. പ്രതിയെ വെറുതേ വിട്ട് സുപ്രീം കോടതി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Suprem Court

No comments:
Post a Comment