Latest News

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് നടി താനല്ലെന്ന് സിന്ധുമേനോന്‍

ചെന്നൈ: അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് താനല്ലെന്ന് നടി സിന്ധു മേനോന്‍. തന്റെ ആത്മഹത്യാ ശ്രമത്തിന്റെ വാര്‍ത്തകള്‍ കണ്ട് ഒരു പ്രമുഖ ചാനല്‍പ്രവര്‍ത്തകനോട് സിന്ധു ഇക്കാര്യം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ നിലയില്‍ സിന്ധുവിനെ വടപഴനിയിലുള്ള സൂര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ താന്‍ ലണ്ടനില്‍ യാതൊരു കുഴപ്പവുമില്ലാതെ കഴിയുകയാണെന്നും തന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പ്രതികരിച്ച് സിന്ധു രംഗത്തുവരികയായിരുന്നു.

തന്റെ വിവാഹ ജീവിതത്തില്‍ യാതൊരു കുഴപ്പവുമില്ലെന്നും ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്നും നടി വ്യക്തമാക്കി. മൂന്നു വര്‍ഷം മുന്‍പായിരുന്നു കുടുംബാംഗങ്ങള്‍ ആലോചിച്ചുറപ്പിച്ച സിന്ധുവിന്റെ വിവാഹം. സിനിമാ പ്രവര്‍ത്തകരില്‍ അധികമാരെയും അറിയിക്കാതെയായിരുന്നു വിവാഹം.

നേരത്തെ നടി കനകയുടെ മരണ വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതിന് പിന്നാലെയാണ് സിന്ധു മേനോന്റെ വാര്‍ത്തയും പ്രചരിച്ചത്. 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.