തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകനുനേരെ മൂന്നാംമുറ പ്രയോഗിച്ച പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയദാസിനെതിരേ കേസെടുത്തു. ജയപ്രസാദ് സിറ്റി പൊലീസ് കമ്മിഷണർ പി.വിജയന് നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
തന്നെ കൊല്ലുമെന്ന് വിരൽചൂണ്ടി ആക്രമിച്ചതായി ജയപ്രസാദ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജയപ്രസാദ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയാൽ കേസെടുക്കേണ്ടി വരുമെന്നതു മുൻകൂട്ടിക്കണ്ട് ഗ്രേഡ് എസ്.ഐയ്ക്കെതിരേ കേസെടുക്കാൻ ശനിയാഴ്ച രാവിലെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുകയായിരുന്നു.
ഇതനുസരിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324 (മരണഭയം ഉളവാക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയും മർമ്മസ്ഥാനത്ത് ഉപദ്രവിക്കുകയും ചെയ്തു), 506 (ഭീതിയുളവാക്കുന്ന ആക്രോശം) തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. എന്നാൽ ഗൗരവമേറിയ വധശ്രമത്തിന്റെ വകുപ്പ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല.

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ജയപ്രസാദ് ഡി.വൈ.എഫ്.ഐ ജോയിന്റ് സെക്രട്ടറി വഴിയാണ് കമ്മിഷണർക്ക് പരാതി നൽകിയത്. ബുധനാഴ്ച ആനയറ വേൾഡ് മാർക്കറ്റിൽ ഹോർട്ടി കോർപ്പിന്റെ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ജയപ്രസാദിനു നേരേ ആക്രമണമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment