കാസര്‍കോട്: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത ജമാഅത്ത് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഖാസിയെ നിയമിക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ജമാഅത്ത് കമ്മിറ്റി കാസര്‍കോട് മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റി ആലിക്കുട്ടി മുസ്ലിയാരുമായി ബന്ധപ്പെടുന്നതിന് ഹാജി യഹ്‌യ തളങ്കര, എ. അബ്ദുര്‍ റഹ്മാന്‍, കെ. ഹമീദ് ഹാജി, എന്‍.എം കറമുള്ള ഹാജി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ ഞായറാഴ്ച ആലിക്കുട്ടി മുസ്ലിയാരെ കോഴിക്കോട്ട് സന്ദര്‍ശിച്ച് വിവരം ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ സമ്മതം വാങ്ങുകയും ചെയ്തിട്ടുണ്ട്.
ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ആലിക്കുട്ടി മുസ്ലിയാര്‍ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദിനോടനുബന്ധിച്ച ഖാസി ഹൗസില്‍ ഉണ്ടാകും. കോഴിക്കോട് സ്വദേശിയായ ആലിക്കുട്ടി മുസ്ലിയാര്‍ നേരത്തെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നു. മറ്റു നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിക്കുന്നുണ്ട്.
കാസര്‍കോട് സംയുക്ത ഖാസിയായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് രണ്ടര മാസത്തോളമായി ഖാസി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 16 നായിരുന്നു ബാവ മുസ്‌ലിയാര്‍ അന്തരിച്ചത്. ഖാസി സ്ഥാനത്തേക്ക് നേരത്തെ സംയുക്ത ജമാഅത്ത് ആറു പേരെ പരിഗണിക്കുകയും ഒടുവില്‍ അത് ആലിക്കുട്ടി മുസ്ലിയാരിലും ത്വാഖ അഹ്മദ് മുസ്ലിയാരിലും എത്തുകയായിരുന്നു.
എന്നാല്‍ അവസാന ഘട്ടത്തില്‍ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ക്കാണ് ഖാസിയാകാനുള്ള നിയോഗം ഉണ്ടായത്. ആലിക്കുട്ടി മുസ്‌ലിയാരെ ഖാസിയായി നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment