Latest News

പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി ബിഗ് ബി നല്കിയ 2 ലക്ഷം രൂപയുടെ ചെക്കുമായി അമ്മ മുങ്ങി

പാറ്റ്‌ന: രണ്ട് പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി ബോളിവുഡിന്റെ ബിഗ് ബി നല്കിയ ചെക്കുമായി അമ്മ കടന്നുകളഞ്ഞതായതായി റിപ്പോര്‍ട്ട്. പാറ്റ്‌നയിലാണ് സംഭവം. മക്കളുടെ പഠനത്തിനായി അമിതാഭ് ബച്ചന്‍ നല്കിയ രണ്ട് ലക്ഷം രൂപയുടെ ചെക്കുമായാണ് അമ്മ മുങ്ങിയത്. മക്കളെ ഉപേക്ഷിച്ച് പണവുമായി അമ്മ പോയതോടെ ഇരുവരും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സംരക്ഷണയിലാണ്.

ഒക്ടോബറിലാണ് പാറ്റ്‌നയിലെ ശാന്തിനികേതന്‍ സ്‌കൂളില്‍ 11കാരിയായ അഞ്ജലിയെയും 12കാരിയായ റിംജിമിനെയും അമ്മ ശിഖ പാണ്ഡെ ചേര്‍ത്തത്. പിന്നെ രണ്ടു വര്‍ഷത്തേക്ക് മക്കളുടെ കാര്യമന്വേഷിക്കാന്‍ ഇവര്‍ വന്നിരുന്നില്ലെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. മുസാഫര്‍പൂരിലെ ഒരു വിലാസമാണ് ഇവര്‍ നല്കിയത്. എന്നാല്‍ ഇത് വ്യാജമായിരുന്നു.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ 2008ല്‍ മരുമകള്‍ ഐശ്വര്യാ റായിയുടെ പേരില്‍ തുടങ്ങിയ സ്‌കൂളിന്റെ തറക്കല്ലിടലിന് അമിതാഭ് ബച്ചന്‍ അഞ്ജലിയെയും റിംജിമിനെയും ക്ഷണിച്ചു. ഇതറിഞ്ഞ ശിഖ ചടങ്ങിന് മൂന്നു ദിവസം മുന്‍പ് സ്‌കൂളിലെത്തി. ഭര്‍ത്താവ് ജയിലിലായിരുന്നുവെന്നും കടക്കെണിയിലായിരുന്നുവെന്നുമാണ് ഇവര്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞത്
ബരാബങ്കയില്‍ നടന്ന ചടങ്ങില്‍ മക്കളോടൊപ്പം ഇവരും എത്തിയിരുന്നു. അവിടെ വെച്ച് അമിതാഭ് ബച്ചന്‍ നല്കിയ രണ്ടു ലക്ഷം രൂപയുടെ ചെക്കും കൈപ്പറ്റി. ശിഖയുടെ പേരിലായിരുന്നു ചെക്ക്. കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്താമെന്നു പറഞ്ഞ് പോയതിനു ശേഷം ശിഖ ഇതുവരെ മടങ്ങിയെത്തിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ അവിനേശ്വര്‍ പ്രസാദ് സിങ് പറയുന്നത്. അഞ്ജലിയും റിംജിമും ഇപ്പോള്‍ പ്രിന്‍സിപ്പലിന്റെ സംരക്ഷണത്തിലാണ്.

Pixorange.com
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.