കാസര്‍കോട്: ബഹ്‌റൈനില്‍ മലപ്പുറം സ്വദേശിയെ കണ്ണില്‍ മുളക് പൊടി വിതറി അടിച്ചുവീഴ്ത്തി ഒരു കോടി രൂപ വിലമതിക്കുന്ന ആറ് ലക്ഷം സൗദി റിയാലുമായി മുങ്ങിയ സംഘത്തില്‍പെട്ട ഒരാളെ ഡി.വൈ.എസ്.പി പി. മോഹനചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടിപ്പുനഗറിലെ എ. ഫസലു (27)വിനെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ പെട്ട രണ്ടു തൃശൂര്‍ സ്വദേശികള്‍ വലയിലായതായി പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് ഒന്നിനാണ് ബഹ്‌റൈനിലെ മനാമയില്‍വെച്ച് മലപ്പുറം കാളിക്കടവ് സ്വദേശി അലവിക്കുട്ടിയുടെ മകന്‍ അബ്ദുല്‍ ഗഫൂറിന്റെ (42) മനാമയിലുള്ള പച്ചക്കറി കടയിലെ അക്കൗണ്ടന്റ് മലപ്പുറത്തെ സഗീറിനെ(27) അക്രമിച്ച് പണം തട്ടിയത്. ആസൂത്രിതമായാണ് ഇവര്‍ കവര്‍ച പദ്ധതി തയ്യാറാക്കിയത്.
ബാങ്കിലടക്കാന്‍ കൊണ്ടുപോവുകയായിരുന്ന പണം അക്കൗണ്ടന്റിനെ പതിയിരുന്ന അക്രമിച്ച് മൂന്നംഗസംഘം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ മനാമ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ അബ്ദുല്‍ ഗഫൂര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഫസലുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പണം തട്ടിയതിന് പിന്നില്ലെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഈ മാസം നാലിന് കാസര്‍കോട് എസ്.പിക്ക് അബ്ദദുല്‍ ഗഫൂര്‍ നേരിട്ടെത്തി രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
ഫസലുവിനോട് പോലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറാവാത്തതിനെതുടര്‍ന്ന് ഒരുതവണ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പോലീസ് പിന്തുടര്‍ന്നെങ്കിലും കടന്നുകളയുകയായിരുന്നു. ഫസലുവിനെ പിടിക്കാന്‍ ചെന്ന പോലീസിനെതിരെ വീട്ടുകാരെകൊണ്ട് ഇതിനിടയില്‍ കള്ള പരാതി ഉന്നയിക്കുകയും ചെയ്തതായും, ജ്യേഷ്ഠന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും വീട്ടുകാരായ രണ്ടുപേരെ പോലീസ് മര്‍ദിച്ചുവെന്നും ആരോപിച്ച് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ പറഞ്ഞു.
ഫസലുവിന്റെ സഹോദരന്‍ അസ്‌ലം 2008ലെ വര്‍ഗീയ സംഘര്‍ഷ കേസില്‍ പ്രതിയാണ്. മറ്റൊരു സഹോദരന്‍ 2011ല്‍ നടന്ന വര്‍ഗീയ സംഘര്‍ഷ കേസില്‍ പ്രതിയായിരുന്നു. ബഹ്‌റൈനില്‍ നടന്ന കവര്‍ചാ കേസാണെങ്കിലും ക്രിമിനല്‍ നടപടിക്രമം സി.ആര്‍.പി.സി. 188, 189 വകുപ്പുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ കേസില്‍ കുറ്റപത്രം സമര്‍പിക്കാന്‍ കഴിയുമെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു.

മലപ്പുറം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കവര്‍ച ബോധ്യപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കവര്‍ചയ്ക്കുശേഷം ഫസലു ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നു. മറ്റുരണ്ട് പ്രതികള്‍ ബഹ്‌റൈനില്‍ തന്നെ ഉള്ളതായാണ് വിവരം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment