മലപ്പുറം: തിരുവനന്തപുരം : മുസ്ലീംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷറിനെതിരെ ഗുരുതര ആരോപണവുമായി ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ഇ ടി ഒന്നാംനമ്പര്‍ വര്‍ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൊന്നാനി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് വേണമോയെന്നും ആര്യാടന്‍ മുഹമ്മദ് ചോദിച്ചു.
മുക്കത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസിനെ ഇകഴ്ത്തിയ ലീഗിനെതിരെ കടുത്ത ഭാഷയിലാണ് ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചത്. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത് ലീഗ് മറക്കരുതെന്നും മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്ന് ആലോചിക്കണമെന്നും പറഞ്ഞ ആര്യാടന്‍ കൂടുതല്‍ സീറ്റ് നേടിയെടുക്കാന്‍ ഈ വഴിയല്ല സ്വീകരിക്കേണ്ടതെന്നും പറഞ്ഞ് ലീഗിനെതിരെ ആഞ്ഞടിച്ചു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസ് ആണെങ്കിലും പാറിയത് ലീഗിന്റെ കൊടിയാണെന്ന പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് ലീഗാണെന്ന് കെ പി എ മജീദും പറഞ്ഞതിനെതിരെയായാണ് ആര്യാടന്‍ ലീഗിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment