അമ്പലപ്പുഴ: ട്രെയിനിനു മുന്നില്‍ ചാടി റവന്യു ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. മല്ലപ്പള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരന്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നടുവിലേവീട്ടില്‍ പുഷ്‌കരന്റെ മകന്‍ സാബു (42) ആണ് ജീവനൊടുക്കിയത്.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ പുന്നപ്ര കപ്പക്കട ലെവല്‍ക്രോസിനു സമീപമായിരുന്നു അപകടം.
അസുഖബാധിതനായതിനെത്തുടര്‍ന്നു കുറച്ചു നാളുകളായി ഇയാള്‍ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പറയുന്നു. അപകടസ്ഥലത്തുനിന്നും ഇയാളുടെ ബൈക്കും കണ്ടെടുത്തു. ഭാര്യ: രമാദേവി. മകള്‍: നിവേദിത. പുന്നപ്ര പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ambalapuzha, Train Accident
No comments:
Post a Comment