Latest News

ചത്ത പോത്തിനെ കുഴി മാന്തിയെടുത്ത് ഇറച്ചിയാക്കി വിറ്റു: ഒരാൾ കസ്റ്റഡിയില്‍

വെഞ്ഞാറമൂട്: ചത്ത പോത്തിനെ കുഴി മാന്തിയെടുത്ത് ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ വെഞ്ഞാറമൂട് ചന്തയിലെ ഒരു ഇറച്ചിവെട്ടുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വെഞ്ഞാറമൂടിനടുത്ത് ഒരാൾ രണ്ട് പോത്തിനെ വാങ്ങിയതിൽ ഒന്ന് ചത്തിരുന്നു.

കാട് പടർന്നുകിടക്കുന്ന പുരയിടത്തിൽ പാമ്പുകടിയേറ്റ് പോത്ത് മരിച്ചതാകാം എന്ന നിലയിൽ ഇതിനെ അവി‌ടെത്തന്നെ കുഴിച്ചിട്ടു. എന്നാൽ ഇത് കണ്ട ചിലർ രാത്രിയിൽ കുഴി മാന്തി പോത്തിനെ പുറത്തെടുത്തു. അതിനുശേഷം അവി‌ടെ വച്ചുതന്നെ തലയും കൈകാലുകളും അറുത്ത് മാറ്റിയ ശേഷം ഇറച്ചി കടത്തി.

സംഭവം പത്രങ്ങളിൽ വാർത്തയായതോടെ വെഞ്ഞാറമൂട് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുരയിടത്തിനടുത്തുള്ള വർക്ക്ഷോപ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇറച്ചിവെട്ടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ഒരാളെ കസ്റ്റഡിയിലെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Venharamood, Meat,Police,Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.