തിരൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളുമായി തിരൂരില്‍ രണ്ടുപേരെ പോലീസ് പിടികൂടി. തിരൂര്‍ ഗുഡ്‌ഷെഡ് റോഡില്‍ താമസിക്കുന്ന കരുവാപ്പറമ്പില്‍ ഹംസീദ് എന്ന മാനുപ്പ (30), തലക്കടത്തൂര്‍ സ്വദേശി പള്ളിത്തൊടി ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.
ഹംസീദിന്റെ വീട്ടില്‍ സൂക്ഷിച്ച പാന്‍പരാഗ്, ഹാന്‍സ് എന്നിവ പോലീസ് കണ്ടെടുത്തു. 3,10,000 പതിനായിരം പായ്ക്കറ്റ് പാന്‍പരാഗും 2,25,000 പാക്കറ്റ് ഹാന്‍സുമാണ് കണ്ടെടുത്തത്. വിപണിയില്‍ ഇതിനു ഒരു കോടിയോളം രൂപ വിലവരുമെന്ന് തിരൂര്‍ സിഐ ആര്‍.റാഫി പറഞ്ഞു.
രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് പരിശോധനനടത്തുകയും ഹംസീദിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചുമട്ടുതൊഴിലാളിയാണ് ഹംസീദ്. ഇയാളുടെ വീടിന് പിറകില്‍ പ്രത്യേക സംവിധാനത്തോടെയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ തിരൂരിലെത്തിയ പാന്‍ ഉത്പന്നങ്ങള്‍ പിന്നീട് ഇയാള്‍ വീട്ടിലെത്തിക്കുകയായിരുന്നു. ലത്തീഫിന്റെ പേരിലെത്തിയതാണ് പാര്‍സല്‍. 52 കെട്ടുകളിലായിട്ടാണ് പാന്‍ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 150 പായ്ക്കറ്റുകള്‍ അടങ്ങിയതാണ് ഒരു കെട്ട്.
ഹംസീദ് പാന്‍പരാഗിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഇയാള്‍ മുഖേനയാണ് മൊത്തവിതരണം നടക്കുന്നത്. റെയില്‍വേ ജോലിക്കാരനെന്ന മറവിലാണ് പ്രതി ഇടപാടുകള്‍ നടത്തിയിരുന്നത്.
മുമ്പ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇത്തരം ഉത്പന്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഹംസീദിന് പങ്കുള്ളതായാണ് വിവരം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thirur, Arrested, Police
No comments:
Post a Comment