Latest News

അഞ്ചു ദിവസം കൊണ്ട് കേരളത്തിലേക്ക് കടത്തിയത് 32 കിലോ സ്വർണ്ണം

കോഴിക്കോട്: കേരളത്തിലേക്കുള്ള സ്വർണക്കടത്ത് ദിനംപ്രതി വർദ്ധിക്കുന്നു. വില അടിക്കടി ഉയരുന്നതും സ്വർണ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന വാർത്തകളുമാണ് കള്ളക്കടത്ത് കൂടാൻ കാരണം. വില കൂടുന്നുണ്ടെങ്കിലും കേരളത്തിൽ പൊന്നിന് നിത്യേന ഡിമാൻഡും കൂടുകയാണ്. ചിങ്ങം പിറന്ന് വിവാഹങ്ങൾ ധാരാളമായതോടെ ഡിമാൻഡ് ഇനിയും കൂടും. കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി 32 കിലോയോളം സ്വർണ്ണമാണ് വിമാനത്താവളങ്ങളിൽ പിടിച്ചത്. പവന് 22,480 രൂപയാണ് ശനിയാഴ്ചത്തെ വില.

കടത്തുന്ന സ്വർണത്തിന്റെ പത്തിലൊന്നു പോലും പിടികൂടുന്നില്ലെന്നതാണ് സത്യം. രഹസ്യ വിവരം ലഭിച്ചോ പരിശോധനയ്ക്കിടയിലോ കുറെയൊക്കെ പിടിക്കുന്നുണ്ട്. ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളത്തിൽ മാത്രം നാലു ദി​വ​സ​ത്തി​നി​ടെ 12 കി​ലോയോളം സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സും ഡി.​ആ​ർ.​ഐ​യും പി​ടി​ച്ച​ത്. എ​ക്‌​സ​റേ പ​രി​ശോ​ധ​ന​യി​ല്‍ പോലും പി​ടി​ക്ക​പ്പെ​ടാ​നാ​വാ​ത്ത വി​ധം വി​ദ​ഗ്ധ​മാ​യാ​ണ് സ്വ​ർ​ണ​ക​ട​ത്തു​ക​ളും. നെടുമ്പാശേരിയിൽ വ്യാഴാഴ്ച പിടിച്ചത് ആറു കോടി വിലമതിക്കുന്ന 20 കിലോ സ്വർണമാണ്.

കരിപ്പൂരിൽ ബു​ധ​നാ​ഴ്ച ഗ​ൾ​ഫിൽ നി​ന്നെ​ത്തിയ മൂ​ന്നു​യാ​ത്ര​ക്കാ​രിൽ നി​ന്നാ​യി 4.37 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​സ്ക​റ്റ് ടി​ന്നു​ക​ൾ​ക്കു​ള്ളി​ലും അ​ടി​വ​സ്ത്ര​ത്തിൽ പ്ര​ത്യേക അറ നി​ർ​മ്മി​ച്ചു​മാ​ണ് സ്വ​ർ​ണം ക​ട​ത്താൻ ശ്ര​മി​ച്ച​ത്. അ​ടി​വ​സ്ത്ര​ത്തി​ലെ പ്ര​ത്യേക അ​റ​യിൽ ര​ണ്ടു​കി​ലോ വീ​ത​മു​ള്ള സ്വ​ര്‍​ണ​ക​ട്ടി​ക്ക​ട​ത്താൻ ശ്ര​മി​ച്ച സി​റാ​ജു​ദ്ദീ​ന്‍ ക​ള്ള​ക്ക​ട​ത്ത് ക​രി​യ​റാ​ണ്.​. മാ​ര്‍​ക്ക​റ്റി​ല്‍ ഇ​തി​നു 5920,000 രൂപ വില മ​തി​ക്കും.

സെ​പ്‌​റ്റം​ബർ 15​ന് ടോ​ര്‍​ച്ചി​ലെ ബാ​റ്റ​റി​ക്കു​ള്ളി​ല്‍ ഈ​യ​ത്തി​ല്‍ പൊ​തി​ഞ്ഞ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 3.87 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ് ദു​ബാ​യി​ല്‍ നി​ന്നെ​ത്തിയ മൂ​ന്ന് പേ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. 16​ന് റാ​സ​ല്‍​ഖൈ​മ​യിൽ നി​ന്നെ​ത്തിയ മ​ല​പ്പു​റം സ്വ​ദേ​ശി​യിൽ നി​ന്ന് 160 സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. വെള്ളിയാഴ്ച മൂന്നരക്കിലോ സ്വർണ്ണവും പിടിച്ചു.

നെടുമ്പാശേരിയിൽ പർദ്ദയിൽ ഒളിപ്പിച്ച് കടത്തിയ 20 കിലോ സ്വർണമാണ് പിടിച്ചത്.കോഴിക്കോട് കോട്ടപ്പളളി സ്വദേശിനി ആസിഫ(25) തൃശൂർ എടക്കഴിയൂർ സ്വദേശിനി ആരിഫ (26) എന്നിവരാണ് ഇത് കടത്തവേ പിടിയിലായത്. ഓരോ കിലോ വീതമുളള പത്ത് സ്വർണ്ണക്കട്ടികൾ വീതമാണ് പർദ്ദയ്ക്കുളളിൽ ജാക്ക​റ്റ് ധരിച്ച് ഇതിൽ വിദഗ്ധമായി ഒളിപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, Gold, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.