മലയിൻകീഴ്: ബൈക്കിലെത്തി മാലപൊട്ടിച്ച സംഘം രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാളെ പിന്തുടർന്നെത്തിയ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വിളപ്പിൽ മൈലാട് പരുത്തൻ സാൽവേഷൻ ആർമിക്ക് സമീപം സതീഷ് ഭവനിൽ സതീഷ് (20) ആണ് പിടിയിലായത്.
സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ- വിവാഹത്തിന് പോയി മടങ്ങുകയായിരുന്ന പാമാംകോട് വേങ്ങടത്തേരിൽ പുത്തൻവീട് ശശിയുടെ ഭാര്യ ഉഷാകുമാരിയുടെ (35) അഞ്ച് പവൻ മാലയാണ് ഞായറാഴ്ച ബൈക്കിലെത്തിയ സതീഷും സുഹൃത്തും ചേർന്ന് പൊട്ടിച്ചത്. പിടിവലിക്കിടെ മാലയുടെ പകുതി ഭാഗം മാത്രമാണ് നഷ്ടപ്പെട്ടത്.
പൊട്ടിച്ചെടുത്ത മാലയുമായി ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഇവർ അപകടത്തിൽപ്പെട്ടു. ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്ന സതീഷിന്റെ കാലിന് പരിക്കേറ്റു. ബൈക്കിലെത്തി മാലകവർന്നവരെ തേടി പുറപ്പെട്ട നാട്ടുകാർക്ക് അപകടത്തെപറ്റി സൂചന ലഭിച്ചതിനെ തുടർന്ന് ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് തച്ചോട്ട്കാവിലുള്ള ആശുപത്രിയിൽ നിന്ന് സതീഷ് പിടിയിലായി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
ശ്രീകാര്യം സ്വദേശി സെയ്ദ് എന്നറിയപ്പെടുന്ന സാദിഖ് ആണ് രക്ഷപ്പെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. മാല ഇയളുടെ പക്കലാണുള്ളതെന്ന് സതീഷ് പറഞ്ഞു. മാലപൊട്ടിക്കാൻ ഇവർ ഉപയോഗിച്ച ബൈക്കും ആശുപത്രിയിൽ നിന്ന് കണ്ടെടുത്തു. സതീഷിനെ ബൈക്ക് സഹിതം മലയിൻകീഴ് പൊലീസിന് കൈമാറി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂട്ടാളിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayinkeez, Arrested

No comments:
Post a Comment