Latest News

അനധികൃത ടിക്കറ്റില്‍ വിമാനത്താവളത്തില്‍ കയറിപ്പറ്റിയ ഉദുമ സ്വദേശി പിടിയില്‍

മംഗലാപുരം: അനധികൃത ടിക്കറ്റ് ഉപയോഗിച്ചു മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കയറിപ്പറ്റിയ ഉദുമ സ്വദേശിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ചെയ്തു. മുജീബ്‌റഹ്മാന്‍ (41) എന്നയാളാണു പിടിയിലായത്. ദുബായ്‌യിലേക്കു പോകാനെത്തിയ ബന്ധുക്കളെ വിമാനത്താവളത്തിലെത്തിക്കാന്‍ വന്നതായിരുന്നു മുജീബ് റഹ്മാന്‍.

അതിനിടെ അംഗീകാരമില്ലാത്ത വിമാന ടിക്കറ്റ് കൈക്കലാക്കി സന്ദര്‍ശക ഗ്യാലറിയില്‍ കയറിപ്പറ്റുകയായിരുന്നു. സംശയം തോന്നി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നു മനസിലായത്. ബജ്‌പെ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manglore, Udma, Mujeeb Rahiman, Arrested, Police,Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.