Latest News

യുവമോർച്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങ്, സെക്രട്ടേറിയറ്റിൽ യുവമോർച്ചയുടെ ഉപരോധം. പിരിമുറുക്കത്തിൽ പൊലീസും. നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. സോളാർക്കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ ഉപരോധം ഉദ്ഘാടനം ചെയ്തു. രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ചിന് അവസാനിക്കും.

ഞായറാഴ്ച രാത്രിമുതൽ തന്നെ പ്രവർത്തകർ എത്തിത്തുടങ്ങി. സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 11.45ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പങ്കെടുക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് ഉള്ളതിനാൽ പൊലീസ് കനത്ത ബന്തവസ് ഏർപ്പെടുത്തി. വൈ.എം.സി.എ ഗേറ്റും കന്റോൺമെന്റ് ഗേറ്റും രാവിലെ പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. കർശന പരിശോധനയോടെയാണ് ചടങ്ങിനെത്തിയവരെ പൊലീസ് കടത്തിവിട്ടത്.

സോണിയാഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉച്ചവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യുവമോർച്ച ഉപരോധം കൂടിയായതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. പലയിടത്തും വാഹനം വഴിതിരിച്ചുവിട്ടു. സ്കൂളുകളിലും ഓഫീസിലും എത്തേണ്ടവർ കുഴങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Soniagandhi, Police, BJP, Secratariet

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.