കേരളത്തിലെ നിലവിലുള്ള റോഡുകള്‍ക്ക് താങ്ങാവുന്നത്ര വാഹനങ്ങളല്ല ഇവിടെ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരിക്കുന്നത്. ദിനംപ്രതി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം നമ്മില്‍ ആശങ്കയുണര്‍ത്തുന്നത്രയാണ്.
ഇപ്പോള്‍ അധികം നിരത്തുകളും പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്നുവെന്നതും, അശ്രദ്ധയും അമിത വേഗതയും, ബസ് ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ ചെറിയവയെ ശ്രദ്ധിക്കുന്നില്ലെന്നതും, മാത്രമല്ല ഡ്രൈവിങ് തൊഴിലായെടുത്തവരും, വാടക വണ്ടിയോട്ടുന്നവരും പ്രധാന കാരണക്കാരാണ്. അവര്‍ക്ക് സമയത്തെത്തണം, അല്ലെങ്കില്‍ ബസുകളുടെ ട്രിപ്പ് മുടങ്ങും. ട്രക്കുകളുടെ മുതലാളിമാര്‍ വൈകിയാല്‍ കണ്ണുരുട്ടും . ടാക്‌സി, റിക്ഷ തുടങ്ങിയവയുടെ സാരഥികള്‍ക്ക് എത്ര വേഗതയിലും കുറഞ്ഞ സമയത്തും ഫിനിഷിങ് പോയിന്റിലെത്തിച്ചോ അത്രയും കീശയില്‍ കാശ് കുമിയും. ഇതൊക്കെ കണ്ണടയ്ക്കാന്‍ പറ്റുന്ന നിസ്സാര കാരണങ്ങളല്ല. ഇത്തരം ഡ്രൈവര്‍മാരില്‍ പലരും ഇരുമ്പ് ചക്രം പിടിച്ച് പിടിച്ച് മനുഷ്യത്വം നഷ്ടപ്പെട്ട് പോയവരായിത്തീര്‍ന്നിട്ടുണ്ട്.
ആര്‍ക്കും ഇപ്പോള്‍ ചെറിയ വാഹനങ്ങള്‍ കണ്ണിന് പിടിക്കുന്നില്ല. കാശുണ്ടെങ്കിലും ഇല്ലെങ്കിലും വലിയ വലിയ കാറുകള്‍, എസ്.യൂവികള്‍ തന്നെ വേണം. ഒരു വീട്ടില്‍ ഒരു വാഹനം മതിയാവുകയും ഇല്ല. ഒന്ന് വലുത് , ഒരു മധ്യ വര്‍ഗ്ഗം(മിഡ് സൈസ്), ചെറിയ കാറൊന്ന്, കൂടാതെ കുട്ടികള്‍ക്ക് അഭ്യാസം കാണിക്കാന്‍ ബൈക്കും വേണം. എന്നിട്ടും മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങിക്കാനാവശ്യപ്പെട്ടാല്‍ തീപെട്ടിക്കോല് പോലുള്ള പയ്യന്‍ 9 സീറ്റുള്ള ഇന്നോവ തന്നെ വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കുന്നതെന്തിനാണെന്നും മനസിലാവുന്നില്ല. തിരക്കേറിയ മാര്‍ക്കറ്റുകളില്‍ ട്രാഫിക് ജാം ഉണ്ടാക്കുന്നത് അനാവശ്യമായി കൊണ്ട് വരുന്ന ഇത്തരം വലിയ വാഹനങ്ങളാണ്.

അപകടങ്ങള്‍ കുറയ്ക്കാന്‍, ആത്യന്തീകമായി വേണ്ടത് കേരളത്തിലെ പാതകളുടെ വീതി കൂട്ടുക തന്നെയാണ്. ദേശീയ പാതകള്‍, മറ്റു സംസ്ഥാനങ്ങളില്‍ 60 മീറ്ററുള്ളത് ഇവിടെ ജനസാന്ദ്രത കണക്കിലെടുത്ത് 45 മീറ്ററാക്കി. അതും ഇപ്പോള്‍ രാഷ്ട്രീയവും മറ്റുമായ സ്വാധീനം നിമിത്തം ഇതാ ഇന്നത്തെ പത്രത്തില്‍ കണ്ടില്ലെ... സ്ഥലം വിട്ടു കൊടുക്കുകയില്ലെന്നിടത്ത് ദേശീയ പാതയ്ക്ക് 30 മീറ്റര്‍ വീതി മാത്രമായി നിശ്ചയിക്കുമത്രെ. ദിനം പ്രതി, അറുപതോളം ആര്‍ടിഒ.കളിലായി രെജിസ്റ്റര്‍ ചെയ്യപ്പെട്ട്, നമ്മുടെ സംസ്ഥാനത്തിറങ്ങുന്ന വാഹനങ്ങളുടെ എണ്ണമെടുക്കുക എളുപ്പമാണ്. അതിനനുപാതികമായി എന്തു മാറ്റമാണ് നമ്മുടെ നിരത്തുകളില്‍ സംഭവിക്കുന്നത്?
പോരാത്തതിന് മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞു (ജൂണില്‍ തുടങ്ങി) പോയ നമ്മുടെ റോഡുകള്‍ ഇനി ഒരു വിധം, (അടുത്ത മഴക്കാലത്തേയ്ക്ക് വരെയെങ്കിലും നിലനില്‍ക്കുന്ന) റിപ്പയര്‍(പൂര്‍ണ്ണമായും) ചെയ്തു കിട്ടാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരും.അപ്പോള്‍ വീണ്ടും മഴക്കാലം തുടങ്ങിയിരിക്കും. ഇതെന്തിനാണ് ഇത്ര താമസിക്കുന്നത് എന്ന ഒരു അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ പൊതുമരാമത്ത് വിദഗ്ദ്ധനോട് ചേദിച്ചതിന് അയാള്‍ പറഞ്ഞ മറുപടി അതീ കരാറുകാരുടെ തട്ടിപ്പാണെന്നാണ്. ഒരു വിധം ഒപ്പിച്ച് ഉടന്‍ തന്നെ പോട്ടിപ്പൊളിഞ്ഞാല്‍ മഴയെ പഴി ചാരി തടിയൂരാമല്ലോ എന്ന്.
എ എസ് മുഹമ്മദ്കുഞ്ഞി |
No comments:
Post a Comment