ഉദുമ: സി.പി.എം. പ്രവര്‍ത്തകനും ടെമ്പോ ഡ്രൈവറുമായ മാങ്ങാട്ടെ എം.ബി. ബാലകൃഷ്ണനെ (45) തിരുവോണദിവസം കുത്തിക്കൊന്നതിന് കോണ്‍ഗ്രസ്സ് പോഷക സംഘടനയുടെ നേതാക്കളടക്കം മൂന്ന് പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
ഉദുമ സഹകരണ ബാങ്ക് മാങ്ങാട് ശാഖാ ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമായ ബാര കടവങ്ങാനത്തെ ഷിബു (30), ഐ.എന്‍.ടി.യു.സി. ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ് (44), യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി എന്ന പ്രജിത്ത് (30) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഡി.സി.സി. ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു. പ്രതികള്‍ പോലീസിന്റെ വലയിലായതാണ് സൂചന
രാഷ്ട്രീയ വൈരാഗ്യംവെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. നെഞ്ചിന് ആഴത്തിലേറ്റ കുത്താണ് ബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേററ് മരിച്ചു ; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍
ബാലകൃഷ്ണന്‍ കൊലക്കത്തിക്ക് ഇരയായത് മരണ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍
മാങ്ങാട് ബാലകൃഷ്ണന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ബാലകൃഷ്ണന്‍ കൊലക്കത്തിക്ക് ഇരയായത് മരണ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍
അനിതയ്ക്കും മക്കള്‍ക്കും കണ്ണീരായി തിരുവോണം
ഉദുമ സഹകരണ ബാങ്ക് മാങ്ങാട് ശാഖാ ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമായ ബാര കടവങ്ങാനത്തെ ഷിബു (30), ഐ.എന്‍.ടി.യു.സി. ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ് (44), യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി എന്ന പ്രജിത്ത് (30) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഡി.സി.സി. ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു. പ്രതികള്‍ പോലീസിന്റെ വലയിലായതാണ് സൂചന
രാഷ്ട്രീയ വൈരാഗ്യംവെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. നെഞ്ചിന് ആഴത്തിലേറ്റ കുത്താണ് ബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
ഒറ്റക്കുത്തുമാത്രമേ ബാലകൃഷ്ണന് ഏറ്റിരുന്നുള്ളു. അത് ആഴത്തില്‍ ഇറങ്ങി ഹൃദയത്തിന് മുറിവേറ്റിരുന്നു. പ്രത്യേക തരം ആയുധമാണ് കുത്താന്‍ ഉപയോഗിച്ചത്. പുറമേക്ക് മുറിവ് കാണാത്ത രീതിയില്‍ കുത്താന്‍ പറ്റുന്ന രീതിയിലുള്ളതാണ് ആയുധമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാന്‍ കഴിയുമെന്ന് പോലീസ് വ്യക്തമാക്കി.
അതിനിടെ ഉദുമയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവല്‍ തുടരുയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment