ചങ്ങനാശ്ശേരി : മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട 48 കാരി ഒന്നര വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം കഴിയുന്നുവെന്ന പരാതിയുമായി ഭാര്യ. മണിമല സ്വദേശിനിയായ യുവതിയാണ് നവജ്യോതി സ്ത്രീശക്തി സംഘടനയെ പരാതിയുമായി സമീപിച്ചിരിക്കുന്നത്.
നിയമോപദേശം ലഭിച്ചതനുസരിച്ച് വനിതാ കമ്മീഷനെയും പൊലീസിനെയും സമീപിച്ചിരിക്കുകയാണ് ഇവരിപ്പോൾ . കാസർകോടുകാരിയായ മായ എന്ന വിളിപ്പേരുള്ള സ്ത്രീയുടെ മിസ്ഡ് കോൾ ലഭിച്ചതുമുതലാണ് കുടുംബത്തിൽ പ്രശ്നം തുടങ്ങുന്നത്. ഭർത്താവ് കൂടുതൽ സമയം ഫോണിലായി, ഇതിനിടെ ഭാര്യയ്ക്ക് പൂനയിൽ ഒരു ജോലിയും ഇയാൾ ശരിയാക്കി കൊടുത്തു. താനും ഒപ്പം എത്താം എന്നായിരുന്ന വാഗ്ദാനം . പാവം ഭാര്യം ഭർത്താവിനെ വിശ്വസിച്ച് പൂനയ്ക്ക് തിരിച്ചു .
പിന്നീടാണ് കഥ മാറി മറിഞ്ഞത്, കാമുകിയെ സ്വന്തമാക്കാനായിരുന്നു യുവാവ് തന്റെ ഭാര്യയെ ജോലിക്കായി പൂനയില്‍ അയച്ചത്. ഭാര്യ പോയതിനു പിന്നാലെ കാമുകിയെ കൂട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ചു. ബന്ധുക്കളിൽ നിന്നും അയൽവാസികളില്‍ നിന്നും നാട്ടിലെ വിവരം അറിഞ്ഞ് വീട്ടില്‍ തിരികെഎത്തിയപ്പോള്‍ ഭർത്താവിന് ഭാര്യയെ വേണ്ട കാമുകിയെ മതി. 9 വയസ്സുള്ള ഒരു മകനും ഇവര്‍ക്കുണ്ട്.നിരവധി തവണ പ്രശ്ന പരിഹാര ചര്‍ച്ച നടത്തിയെങ്കിലും രണ്ടര വര്‍ഷമായി ഇരുവരും പിരിഞ്ഞു ജീവിക്കുകയാണ്. മാതാപിതാക്കള്‍ ഇല്ലാത്ത സഹോദരന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Changanassery, Husband, Wife, Case
No comments:
Post a Comment