Latest News

സ്വയംവരം കളി വഴിപാടുമായി കാവ്യ മാധവന്‍ ഗുരുവായൂരില്‍

സ്വയംവരം കളി വഴിപാടുമായി കാവ്യ മാധവന്‍ ഗുരുവായൂരില്‍ . തിങ്കളാഴ്ച നടന്ന സ്വയംവരം കളിയ്ക്കാണ് കാവ്യ സദസ്യരില്‍ ഒരാളായത്. അവതാരംമുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകളില്‍ വഴിപാട് നേരുന്ന കളിയാണ് രുക്മിണീസ്വയംവരം കഥ. മംഗല്യഭാഗ്യത്തിനും വിവാഹതടസ്സം നീക്കാനുമായാണ് ‘സ്വയംവരം’ കളി വഴിപാട് നേരുന്നത്. പെണ്‍കുട്ടികള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വയംവരം വഴിപാട് നടത്തുക വിവാഹിതയാകുന്നതിന്റെ മുന്നോടിയായിട്ടാണ് എന്നതും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാണുന്നത്.

കാവ്യാ മാധവന്റെ വിവാഹ വാര്‍ത്ത സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമാണെങ്കിലും സംഭവത്തോട് ഇതുവരെ കാവ്യ പ്രതികരിച്ചിട്ടില്ല.ദിലീപും മഞ്ജു വാര്യരും ഗുരുവായൂര്‍ അമ്പലത്തിലെത്തിയതിനു കുറച്ചു ദിവസത്തിനു ശേഷം കാവ്യ മാധവനും ക്ഷേത്ര നടയിലെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കാവ്യ ക്ഷേത്രത്തിലെത്തിയത് വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നാണ് സിനിമാ ലോകത്തെ സംസാരം. കൃഷ്ണനാട്ടത്തിന് മുമ്പ് കാവ്യ ശര്‍ക്കരകൊണ്ട് തുലാഭാരവും നടത്തി. രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് കാവ്യ ക്ഷേത്ര ദര്‍ശനം നടത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Kavyamadhavan, Guruvayur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.