കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത അന്തേവാസിയെ യു.എ.ഇ. പൗരന് വിവാഹം ചെയ്തുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന് മുഖദാര്‍ സിയസ്കോ യത്തീം ഖാന ഭാരവാഹികള്‍ രാജിവെച്ചു. ചെയര്മാന് പി.എന്‍ ഹംസക്കോയ, സെക്രട്ടറി പി.ടി. മുഹമ്മദലി, കോഓര്‍ഡിനേറ്റര്‍ പി.വി.മാമുക്കോയ എന്നിവരാണ് രാജിവെച്ചത്. കേസില്‍ ഇവരെ പ്രതിപട്ടികയില്‍ ചേര്‍ത്തതിനാലാണ് രാജി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സപ്തംബര്‍ മൂന്നിലേയ്ക്ക് മാറ്റിയിരുന്നു.
സിയസ്കോ യത്തീംഖാനയുടെ അഞ്ച് ഭാരവാഹികളാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍പ്പോയ ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ശൈശവ വിവാഹ നിരോധനനിയമം എന്നിവ അനുസരിച്ചാണ് കേസ്. പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് വിവാഹം കഴിപ്പിച്ചെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment